New Delhi: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് (Manmohan Singh) കോവിഡ് രോഗവിമുക്തനായി ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും തിരിച്ചെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം ആശുപത്രി വിട്ടത്. 2021 ഏപ്രിൽ 19 നാണ് അദ്ദേഹത്തെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് എയിംസിലെ ട്രോമ സെന്ററിൽ അഡ്മിറ്റ് ചെയ്തത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ചെറിയ പനി ഒഴിച്ച് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊ രോഗ ലക്ഷണങ്ങളോ മൻമോഹൻ സിങിനില്ലെന്ന് ഡോക്ടമാർ രോഗബാധയുടെ ആദ്യഘട്ടത്തിൽ തന്നെ അറിയിച്ചിരുന്നു. പനിയെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് 88കാരനായ മുതിർന്ന കോൺഗ്രസ് നേതാവിന് കോവിഡ് (COVID 19) സ്ഥിരീകരിക്കുന്നത്.


ALSO READ: Covid Second Wave: വീണ്ടും ഉയർന്ന് കോവിഡ് പ്രതിദിന കണക്കുകൾ; 3.79 ലക്ഷം പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു, 3,645 പേർ കൂടി മരണപ്പെട്ടു


കോവിഡ് വ്യാപനത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി മൻമോഹൻ സിങ് പൊതുവേദിയിലെത്തിട്ട്. കുടുംബാംഗങ്ങളിൽ നിന്ന് മറ്റുമാകാം മുൻ പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് നിഗമനം. അദ്ദേഹത്തിന് കോവിദഃ രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (PM Modi) എങ്ങനെ നിലവിലെ കോവിഡ് പ്രതിസന്ധി പരിഹരിക്കാമെന്ന് അറിയിച്ചു കൊണ്ട് കത്തെഴുതിയിരുന്നു.


ALSO READ: Covid Second Wave: അമേരിക്ക 100 മില്യൺ ഡോളറുകൾ വില വരുന്ന കോവിഡ് ചികിത്സ സഹായങ്ങൾ ഉടൻ ഇന്ത്യയിലെത്തിക്കും


കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നതിന് മുമ്പ് അദ്ദേഹം വാക്സിന്റെ (Vaccine) ഇരു ഡോസുകളും സ്വീകരിച്ചിരുന്നു. കോവാക്സിനാണ് മുൻ പ്രധാനമന്ത്രി സ്വീകരിച്ചത്. ഏപ്രിൽ 3 നായിരുന്നു അദ്ദേഹം വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. ഇന്ത്യയുടെ 13-ാമത്തെ പ്രധാനമന്ത്രി ആയിരുന്നു മൻമോഹൻ സിങ് . 2004-2014 വരെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.