ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിലെ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഇടക്കാല ജാമ്യം നൽകണമെന്ന കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ  സുപ്രീംകോടതി തള്ളി. അറസ്റ്റും റിമാൻഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നൽകിയ ഹർജികളിൽ സുപ്രീം കോടതി നോട്ടീസയച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിൽ ഡൽഹി


ഇക്കാര്യത്തിൽ സിബിഐ പത്ത് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് 23 ലേക്ക് മാറ്റിയിട്ടുണ്ട്. സിബിഐയുടെ മറുപടി കൂടി ലഭിച്ച ശേഷമായിരിക്കും കേസിൽ സുപ്രീംകോടതി വാദം കേൾക്കുക.


Also Read: കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും സെപ്റ്റംബറിൽ ബമ്പർ സമ്മാനം; DA വർദ്ധനവും കുടിശ്ശികയും...


നേരത്തെ രണ്ട് ഹർജികളും ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.  ഈ  സാഹചര്യത്തിലാണ് അരവിന്ദ് കെജ്‌രിവാൾ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷവും 10 മാസവും കഴിഞ്ഞ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത് ദുരുദ്ദേശ്യത്തോടെയാണെന്ന് വാദിച്ച അഭിഭാഷകനായ മനു സിങ്‌വി ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചതായി കോടതിയെ ബോധിപ്പിച്ചു. എന്നാൽ തത്ക്കാലം ജാമ്യം അനുവദിക്കാനാകില്ലെന്ന നിലപാടിലായിരുന്നു കോടതി. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടുണ്ടെങ്കിലും സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ കൂടി ജാമ്യം നേടിയാലേ ജയിൽ മോചിതനാകാനാകൂ.


Also Read: എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള പുത്തൻ അപ്‌ഡേറ്റ്, ശമ്പളം, അലവൻസുകളിൽ എത്ര വർദ്ധവുണ്ടാകും, അറിയാം...


ജൂൺ 26 നാണ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. കള്ളപ്പണ ഇടപാട് കേസിലെ ഇഡി അറസ്റ്റിൽ ജൂൺ 12 ന് സുപ്രീംകോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സിബിഐ അറസ്റ്റ്. തുടർന്ന് സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജസ്റ്റിസ് നീന ബൻസാൽ ക്രിഷ്ണയുടെ സിംഗിൾ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.  സിബിഐക്ക് കെജ്‌രിവാളിനെ കസ്റ്റഡിയിൽ സൂക്ഷിക്കാനാവശ്യമായ തെളിവുകളില്ലെന്നും ജയിലിൽ കഴിയുന്നത് ഉറപ്പാക്കാൻ വേണ്ടിയാണ് സിബിഐ അറസ്റ്റ് എന്നുമായിരുന്നു കെജ്‌രിവാളിന്റെ വാദം.


Also Read: 


മാർച്ച് 21 നായിരുന്നു ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീംകോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. ഇത് ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു.  ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10 ന് സുപ്രീംകോടതി കെജ്‌രിവാളിന് 21 ദിവസത്തെ ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച് ജൂൺ 2 ന് അദ്ദേഹം ജയിലിലേക്ക് മടങ്ങി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.