Exit Polls 2022: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിനെ രാജ്യം ഏറെ ആവേശത്തോടെയാണ് കാണുന്നത്. രാജ്യം ഭരിയ്ക്കുന്ന BJP യുടെ വിളനിലം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനം, 20 വര്‍ഷത്തോളമായി BJP ഭരിയ്ക്കുന്ന സംസ്ഥാനം തുടങ്ങി ഏറെ പ്രത്യേകതകള്‍ ഉണ്ട് ഗുജറാത്തിന്.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗുജറാത്ത്‌ നിയമസഭ തിരഞ്ഞെടുപ്പിന് ഇത്തവണ ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഡല്‍ഹിയും പഞ്ചാബും ഭരിയ്ക്കുന്ന ആം ആദ്മി പാര്‍ട്ടി ഇക്കുറി ഗുജറാത്ത്‌ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതായത്, മുന്‍  വര്‍ഷങ്ങളില്‍ നടന്ന  BJP - കോണ്‍ഗ്രസ്‌  മത്സരത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു ത്രികോണ മത്സരമാണ്‌ സംസ്ഥാനത്ത് നടന്നത്. 


Also Read:  Gujarat Polls 2022: ഗുജറാത്ത്‌ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി പ്രധാനമന്തി മോദി 


ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശം ബിജെപിയിലും കോണ്‍ഗ്രസിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. തങ്ങളുടെ വോട്ട് ബാങ്കില്‍ ചോര്‍ച്ച സംഭവിക്കുമോ എന്ന ആശങ്കയിലാണ് ഇരു പാര്‍ട്ടികളും.  


Also Read:  Herbal Weight Loss Drink: ഈ അത്ഭുത പാനീയം കുടിയ്ക്കൂ, 7 ദിവസത്തിനകം പൊണ്ണത്തടി താനേ കുറയും


ഗുജറാത്തില്‍, ബിജെപിയ്ക്ക് ക്ഷതമുണ്ടാക്കാന്‍ AAPയ്ക്കാവില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം, കോണ്‍ഗ്രസിന്‍റെ വോട്ട് ചോര്‍ത്തി സംസ്ഥാനത്തെ പ്രധാന പ്രതിക്ഷമാകാനുള്ള ശ്രമമാണ് ഇക്കുറി AAP നടത്തുന്നത് എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍  നേടിയ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് AAP തിരഞ്ഞെടുപ്പിനെ നേരിടുന്നത്.  ആകെയുള്ള 182 സീറ്റില്‍ 181 സീറ്റിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിയ്ക്കുന്നുണ്ട്.  ഒരു സ്ഥാനാര്‍ഥി നാടകീയമായ സാഹചര്യത്തില്‍ പത്രിക പിന്‍വലിച്ചിരുന്നു. 


ശബ്ദമുഖരിതമായ തിരഞ്ഞെടുപ്പ് പ്രചാരണ ശൈലി മാറ്റി ഇക്കുറി  വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് തേടുകയായിരുന്നു കോണ്‍ഗ്രസ്‌ ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.  ജനഹിതം മനസിലാക്കുക എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങിയ കോണ്‍ഗ്രസും ഇത്തവണ ഏറെ ആത്മവിശ്വാസത്തിലാണ്. 


അരവിന്ദ് കെജ്‌രിവാളിന്‍റെ  നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് ബി.ജെ.പി നയിക്കുന്ന ഗുജറാത്തിലേക്ക് കാര്യമായ ചുവടുവെപ്പ് നടത്താൻ കഴിയുമോ? ഹിമാചൽ പ്രദേശിൽ ഭരണ വിരുദ്ധത കോൺഗ്രസിന് അനുകൂലമാകുമോ? ഗുജറാത്തിലും ഹിമാചലിലും ആരാണ് അടുത്ത സർക്കാർ രൂപീകരിക്കുക? 2 സംസ്ഥാനങ്ങളിൽ ആരൊക്കെ തകർപ്പൻ വിജയം രേഖപ്പെടുത്തും എന്നതിനെക്കുറിച്ചുള്ള ഏറ്റവും കൃത്യമായ പ്രവചനങ്ങൾ ഇന്ന് വൈകുന്നേരം മുതല്‍ Zee News ന്‍റെ വിവിധ ഭാഷകളിലുള്ള ചാനലുകള്‍ ചര്‍ച്ച ചെയ്യും.'


മറ്റ് ചാനലുകളില്‍ നിന്നും വ്യത്യസ്തമായി ഏറ്റവും വലിയ പോസ്റ്റ് പോൾ സർവേ സീ ന്യൂസിൽ സംപ്രേക്ഷണം ചെയ്യും. ZEE വാർത്തയുടെ തത്സമയ സ്ട്രീമിംഗ് കാണുവാന്‍ https://zeenews.india.com/hindi/live-tv സന്ദര്‍ശിക്കുക.    
 
എക്സിറ്റ്  പോസ്റ്റ് പോൾ സർവേ ഫലം വൈകിട്ട് 5.30 മുതല്‍ ആരംഭിക്കും. ഡിസംബർ 5 ന് തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ ഹിമാചൽ, ഗുജറാത്ത് തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള എക്‌സിറ്റ് പോളുകളൊന്നും സംപ്രേക്ഷണം ചെയ്യാന്‍ പാടില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്. 


ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും  കോൺഗ്രസും ബിജെപിയും സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കുന്ന സാഹചര്യത്തില്‍  എക്സിറ്റ് പോള്‍ നല്‍കുന്ന സൂചനകള്‍ നിര്‍ണ്ണായകമാണ്... 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക