ബംഗാളില്‍ മമതയും, അസമില്‍ ബി.ജെ.പിയും, തമിഴ്‌നാട്ടില്‍ ഡി.എം.കെയും എന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
ആസാമിലും,ബംഗാളിലും തമിഴ്‌നാട്ടിളും ജനം വിധി എഴുതിയ ശേഷം പുറത്തു വന്ന വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ബി.ജെ.പിയ്ക്ക് ആസാമിലും, ബംഗാളില്‍ മമതയും അതുപോലെ തമിഴ്‌നാട്ടില്‍ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെയെ പിന്തള്ളി കരുണാനിധിയുടെ ഡി.എം.കെയും ജയിക്കുമെന്ന്. ഇത് എത്രത്തോളം ശെരിയകുമെന്ന് 19ന് നടക്കുന്ന വോട്ടെണ്ണല്‍ തീരുമാനിക്കും.
തൃണമൂല്‍ കോണ്‍ഗ്രസ് 233-253 സീറ്റ് നേടുമെന്നാണ് ഇന്ത്യ ടുഡെ ആക്‌സിസ് നടത്തിയ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. ഇടത്-കോണ്‍ഗ്രസ് സഖ്യം 38-51 സീറ്റും ബി.ജെ.പി 1-5 സീറ്റും നേടും.എന്നാല്‍ ടൈംസ് നൗവും സി വോട്ടറും ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോളില്‍ തൃണമൂലിന് 167 സീറ്റ് ലഭിക്കുമെന്ന് പ്രവചിച്ചു. കൂടാതെ സി.പി.എം 75 ഉം കോണ്‍ഗ്രസ് 45 ഉം ബി.ജെ.പി. നാലും സീറ്റ് നേടും.
അസമില്‍ ഇന്ത്യ ടുഡെയയും ആക്‌സിസും ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോളില്‍ 79 മുതല്‍ 93 സീറ്റ് വരെ നേടി ബി.ജെ.പി. ഭരണം പിടിക്കും. അതോടെ എക്‌സിറ്റ് പോളില്‍ ബി.ജെ.പിയ്ക്ക് ആശ്വാസം ലഭിച്ചത് അസമില്‍ മാത്രം. ന്യസ് എക്‌സ് ചാണക്യയുടെ എക്‌സിറ്റ് പോളില്‍ ബി.ജെ.പി 90 ഉം കോണ്‍ഗ്രസ് 27 ഉം എ.ഐ.യു.ഡി. എഫ് ഒന്‍പതും സീറ്റ് നേടും. മറ്റുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളിലും ബി.ജെ.പിയ്ക്കാണ് മുന്‍തൂക്കം.തമിഴ്‌നാട്ടില്‍ ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ അനുസരിച്ച് ഡി.എം.കെ. 124-140 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകും.
നിലവിലെ ഭരണകക്ഷിയായ ഐ.എ.ഡി.എം.കെ 89-101 സീറ്റും ബി.ജെ.പി 0-3 സീറ്റും നേടും. അതേസമയം ടൈംസ് നൗ-സീ വോട്ടറിന്‍റെസര്‍വെ അനുസരിച്ച് എ. ഐ. എ.ഡി. എം.കെ 139 സീറ്റ് നേടി ഭരണം നിലനിര്‍ത്തുമെന്നും. ഡി.എം.കെ. 78 സീറ്റില്‍ ഒതുങ്ങുമെന്നും മറ്റുള്ളവര്‍ക്ക് പതിനേഴും സീറ്റും ലഭിക്കും. ബി.ജെ.പി.ക്ക് സീറ്റ് ലഭിക്കില്ല.
കൂടുതല്‍ അറിയാന്‍ #exitpolls sandarshikkuka