Delhi Election 2020: എക്സിറ്റ് പോളുകള്‍ക്ക് തെറ്റുപറ്റാ൦ -ബിജെപി!
എല്ലാ എക്സിറ്റ് പോളുകളും ആംആദ്മി പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ അധികാരം നിലനിര്‍ത്താനാകുമെന്നാണ് പ്രവചിക്കുന്നത്.എന്നാല്‍, ആം ആദ്മി പാര്‍ട്ടിയുടെ വന്‍ മുന്നേറ്റം പ്രവചിക്കുന്ന എക്സിറ്റ് പോളുകളെ പാടെ തള്ളുകയാണ് ബിജെപി.
ന്യൂഡല്‍ഹി: എല്ലാ എക്സിറ്റ് പോളുകളും ആംആദ്മി പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ അധികാരം നിലനിര്‍ത്താനാകുമെന്നാണ് പ്രവചിക്കുന്നത്.എന്നാല്‍, ആം ആദ്മി പാര്‍ട്ടിയുടെ വന്‍ മുന്നേറ്റം പ്രവചിക്കുന്ന എക്സിറ്റ് പോളുകളെ പാടെ തള്ളുകയാണ് ബിജെപി.
എക്സിറ്റ് പോളുകള്‍ എല്ലായ്പ്പോഴും കൃത്യമാകണമെന്നില്ലെന്ന് ബിജെപി നേതാവ് മീനാക്ഷി ലേഖി പറഞ്ഞു. എക്സിറ്റ് പോള്‍ കണക്കുകള്‍ കൃത്യമാകണമെന്നില്ലെന്നും വൈകീട്ട് നാല് വരെയോ അഞ്ച് വരെയോ ഉള്ള കണക്ക് മാത്രമാണ് എക്സിറ്റ് പോള്‍ പരിഗണിക്കുന്നതെന്നും മീനാക്ഷി ലേഖി പറഞ്ഞു.
ബിജെപി വോട്ടര്‍മാര്‍ വൈകിയാണ് വോട്ടിനെത്തിയതെന്നും മീനാക്ഷി ലേഖി വിശദീകരിച്ചു. എക്സിറ്റ് പോള്‍ പുറത്ത് വന്നതിനു ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിൽ ആപ്പും ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ബിജെപിയും യോഗം ചേർന്നു.
2015ലെ ആം ആദ്മി തരംഗത്തിൽ 67.12 ശതമാനമായിരുന്നു പോളിംഗ്. വാശിയേറിയ പ്രചരണം നടന്ന ഇത്തവണ പക്ഷേ പോളിംഗ് 60 ശതമാനത്തിലൊതുങ്ങി. ഭരണ വിരുദ്ധ വികാരം ഇല്ലെന്നാണ് പോളിംഗ് ശതമാനം കുറഞ്ഞതിൽ നിന്ന് വ്യക്തമാകുന്നതെന്നാണ് ആം ആദ്മി പാർട്ടി വിലയിരുത്തൽ.
ടൈംസ് നൗ-ഇപ്സോസ് എക്സിറ്റ് പോളില്‍ ആം ആദ്മി പാര്‍ട്ടിക്ക് 44 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. ബിജെപിക്ക് അവര്‍ 26 സീറ്റുകളും പ്രവചിക്കുന്നു. ബിജെപിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്ന എക്സിറ്റ് പോളുകളില്‍ ഒന്ന് ടൈംസ് നൗ-ഇപ്സോസ് ആണ്.
ഇവര്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ ഒന്നും ലഭിക്കില്ലെന്നും അവരുടെ എക്സിറ്റ് പോളില്‍ പറയുന്നു. നിലവിലെ സീറ്റ് നിലയില്‍ കുറവ് വന്നാലും ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്നും എക്സിറ്റ് പോളുകള്‍ ഉറപ്പിച്ച് പറയുന്നു.
ന്യൂസ് എക്സ് എക്സിറ്റ് പോളില്‍ ആം ആദ്മി പാര്‍ട്ടിക്ക് 53 മുതല്‍ 57 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.ബിജെപി 11 മുതല്‍ 17 സീറ്റുകള്‍ വരെ നേടുമെന്ന് പറയുന്ന ന്യൂസ് എക്സ് കോണ്‍ഗ്രസ് രണ്ട് സീറ്റുകള്‍ നേടുമെന്നും പറയുന്നു.
പീപ്പിള്‍സ് പ്ലസ് പ്രവചിക്കുന്നത് കെജരിവാള്‍ സര്‍ക്കാര്‍ 54 മുതല്‍ 59 സീറ്റുകള്‍ വരെനേടി അധികാരം നിലനിര്ത്തുമെന്നാണ് പ്രവചിക്കുന്നത്. ബിജെപി 9 മുതല്‍ 15 സീറ്റുകള്‍ വരെ നേടുമെന്നും കോണ്‍ഗ്രെസ് 0-2 വരെ സീറ്റുകള്‍ നേടിയെക്കമെന്നും പറയുന്നു.
റിപ്പബ്ലിക്-ജന്‍ കി ബാത്ത് എക്സിറ്റ് പോളില്‍ ബിജെപിക്ക് 9-21 സീറ്റുകള്‍ വരെയും ആ ആദ്മി പാര്‍ട്ടിക്ക് 48 മുതല്‍ 61 സീറ്റുകള്‍ വരെ നേടുമെന്നും കോണ്‍ഗ്രെസിന് ഒരു സീറ്റും അവര്‍ പ്രവചിക്കുന്നു. ഇന്ത്യാ ന്യൂസ് എഎപി 53 മുതല്‍ 57 വരെ സീറ്റുകള്‍ നേടുമെന്നും ബിജെപി 11 മുതല്‍ 17 സീറ്റുകള്‍ വരെ നേടുമെന്നും പ്രവചിക്കുന്നു.
ഇന്ത്യാ ടിവി ആം ആദ്മിക്ക് 44 സീറ്റുകളും ബിജെപി ക്ക് 26 സീറ്റുകളും പ്രവചിക്കുന്നു.ടിവി 9 ഭരത് വര്‍ഷ് എഎപി ക്ക് 54 സീറ്റും ബിജെപി ക്ക് 15 ഉം കോണ്‍ഗ്രസിന് ഒരു സീറ്റും പ്രവചിക്കുന്നു.
സുദര്‍ശന്‍ ന്യൂസ് ആം ആദ്മി പാര്‍ട്ടിക്ക് 40 മുതല്‍ 45 സീറ്റുകള്‍ വരെയും ബിജെപിക്ക് 24 മുതല്‍ 28 സീറ്റുകള്‍ വരെയും പ്രവചിക്കുന്നു.കോണ്‍ഗ്രസിന് രണ്ട് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു.