Mahua Moitra: എംപി സ്ഥാനം പോയിട്ടും ബംഗ്ലാവ് ഒഴിയാതെ മഹുവ, വീണ്ടും നോട്ടീസ് നല്കി കേന്ദ്ര സർക്കാർ
Mahua Moitra: പാര്‍ലമെന്‍റില്‍നിന്നും അയോഗ്യയാക്കപ്പെട്ടതോടെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് കഴിഞ്ഞ മാസം 12 ന് മഹുവയ്ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു.
New Delhi: പാര്‍ലമെന്‍റില്‍നിന്നും അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്രയ്‌ക്ക് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. എംപിയെന്ന നിലയിൽ അനുവദിച്ച സർക്കാർ ബംഗ്ലാവ് ഉടൻ ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് പുറത്താക്കുമെന്നാണ് നോട്ടീസ്. സർക്കാർ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
Also Read: Disease X: എന്താണ് ഡിസീസ് X? ഈ അജ്ഞാത വൈറസ് കൊറോണയേക്കാൾ 20 മടങ്ങ് അപകടകാരി!!
പാര്‍ലമെന്‍റില്‍നിന്നും അയോഗ്യയാക്കപ്പെട്ടതോടെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് കഴിഞ്ഞ മാസം 12 ന് മഹുവയ്ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ബംഗ്ലാവ് ഒഴിയാന്‍ മഹുവ ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെയാണ് ശക്തമായ ഭാഷയിൽ മുന്നറിയിപ്പുമായി കേന്ദ്രം പുതിയ നോട്ടീസ് അയച്ചിരിക്കുന്നത്. ബംഗ്ലാവ് ഒഴിഞ്ഞില്ലെങ്കിൽ, ബലമായി ഒഴിപ്പിക്കുമെന്നാണ് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സിന്‍റെ അറിയിപ്പ്.
Also Read: Venus Transit 2024: ജനുവരി 18 ന് ശുക്രൻ ധനു രാശിയിൽ സംക്രമിക്കും, ഈ 4 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!!
കഴിഞ്ഞ 12 ന് നല്‍കിയ നോട്ടീസില്‍ 30 ദിവസത്തിനകം ബംഗ്ലാവ് കാലിയാക്കണം എന്നായിരുന്നു നിര്‍ദ്ദേശം. മതിയായ സമയം നൽകിയിട്ടും, അനധികൃത താമസക്കാരിയല്ലെന്ന് തെളിയിക്കുന്നതിൽ മഹുവ പരാജയപ്പെട്ടുവെന്ന് നോട്ടീസിൽ പറയുന്നു.
പുറത്താക്കപ്പെട്ട എംപിയോട് തൽക്കാലം ബംഗ്ലാവിൽ തുടരാൻ അനുവദിക്കണമെന്ന് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനോട് അഭ്യർത്ഥിക്കാൻ ഈ മാസം ആദ്യം ഡൽഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അസാധാരണമായ സാഹചര്യങ്ങളിൽ ചാർജുകൾ അടച്ചാൽ ആറ് മാസം വരെ താമസിക്കാൻ നിയമങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ തകർക്കാൻ പാർലമെന്‍റിൽ ചോദ്യങ്ങൾ ചോദിക്കാൻ ഒരു വന്‍ വ്യവസായി, ദർശൻ ഹിരാനന്ദാനിയിൽ നിന്ന് സമ്മാനങ്ങളും പണവും സ്വീകരിച്ച കേസില്‍ തൃണമൂൽ കോൺഗ്രസ് നേതാവ് കുറ്റക്കാരിയാണ് എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റി അംഗത്വം റദ്ദാക്കല്‍ നടപടി സ്വീകരിച്ചത്. കൂടാതെ, പാർലമെന്‍റ് ലോഗിൻ ക്രെഡൻഷ്യലുകൾ അയാളുമായി പങ്കുവച്ചുവെന്നും കണ്ടെത്തിയിരുന്നു.
മഹുവ മൊയ്‌ത്ര അധാർമ്മികമായ പെരുമാറ്റം, പാർലമെന്‍റ് അംഗങ്ങൾക്ക് ലഭ്യമായ പദവികളുടെ ലംഘനം, സഭയെ അവഹേളിക്കൽ എന്നിവയിൽ കുറ്റക്കാരിയാണ് എന്നാണ് എത്തിക്സ് കമ്മിറ്റി കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.