തമിഴ്നാട്: തമി‌ഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി. അപകടത്തിൽ 5 സ്ത്രീകളടക്കം ഒമ്പത് പേർ മരിച്ചു. തമിഴ്നാട്ടിലെ വിരുദുന​ഗറിലാണ് അപകടം നടന്നത്. സ്വകാര്യ പടക്കഫാക്ടറിയിൽ പണിക്കിടെയാണ് അപകടം. പരിക്കേറ്റവർ ശിവകാശിയിലെ ആശുപത്രിയിൽ ചികിസത്സയിലാണ്. തമിഴനാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ വെമ്പക്കോട്ടൈയ്ക്ക് സമീപമുള്ള രാമുദേവന്‍പെട്ടിയിലുള്ള സ്വകാര്യ പടക്കനിര്‍മാണശാലയിലാണ് പൊട്ടിത്തെിയുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ഥലത്ത് ഫയര്‍ഫോഴ്‌സും ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോ​ഗമിക്കുകയാണ്. സമീപത്തുള്ള നാലുകെട്ടിടങ്ങള്‍ തകര്‍ന്നതായും ഉഗ്രസ്‌ഫോടനമാണുണ്ടായതെന്നും  പ്രദേശവാസികള്‍ പറഞ്ഞു.



Updating...