ഉന്നാവ: ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ 32 രോഗികള്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തിയത് ടോര്‍ച്ച്‌ വെളിച്ചത്തില്‍. ഉന്നാവ ജില്ലയിലെ നവാബ്ഗഞ്ച് പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ടോര്‍ച്ച്‌ വെളിച്ചത്തില്‍  തിമിര ശസ്ത്രക്രിയ നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം പുറത്തു വന്നതോടെ ജില്ലാ മെഡിക്കല്‍ ഓഫീസറെ അന്വേഷണ വിധേയമായി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. കൂടാതെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.


അതേസമയം, വൈദ്യൂതി തടസപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം നടത്തേണ്ടി വന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 


എന്നാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയവരെ വെറും നിലത്താണ് കിടത്തിയതെന്നും കിടക്ക നല്‍കിയില്ലെന്നും ബന്ധുക്കളുടെ ഭാഗത്തു നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. 


ഗ്രാമ പ്രദേശങ്ങളില്‍നിന്നും രോഗികളെ ശസ്ത്രക്രിയയ്ക്കായി കാന്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  എന്‍ജിഓ ആയ ജഗദംബ സേവാ സമിതി ആണ് ഈ ആശുപത്രിയില്‍ എത്തിച്ചത്. ഈ സംഘടന രോഗികള്‍ക്ക് സൗജന്യ  ശസ്ത്രക്രിയയ്ക്കുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നുണ്ട്.