ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ വിതരണവുമായി കേന്ദ്ര സർക്കാർ തയ്യറാക്കുന്ന ആപ്ലിക്കേഷന്റെ വ്യാജ പതിപ്പുകൾ ഒാൺലൈനിൽ സജീവം. പേരിലും രൂപത്തിലും പോലും മാറ്റമില്ലാതെയാണ് വ്യാജ ആപ്പുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതിനിടയിൽ വ്യാജ ആപ്പുകൾക്ക് മേൽ ശ്രദ്ധ വേണമെന്നും വഞ്ചിതരാകരുതെന്നും കാണിച്ച് കേന്ദ്ര സർക്കാർ രം​ഗത്തെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ:ഇത് BJP വാക്‌സിന്‍, ഒരിക്കലും സ്വീകരിക്കില്ല: പ്രഖ്യാപനവുമായി കോണ്‍ഗ്രസ് എംഎല്‍എ


വാക്‌സിന്‍ വിതരണം ക്രമീകരിക്കുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന ആപ്പാണ് കൊവിഡ് വാക്‌സിന്‍ ഇന്റലിജന്റ് നെറ്റ് വര്‍ക്ക് ആപ്പ് (കൊ-വിന്‍)ഇതാണ് തെറ്റദ്ധരിപ്പച്ചാണ് വ്യാജ ആപ്പുകൾ.ഇത്തരം ആപ്പുകളില്‍ തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യവകുപ്പ് തയ്യാറാക്കുന്ന ആപ്പ് ഇതുവരെ പ്ലേസ്റ്റോറില്‍(Play Store) ലഭ്യമാക്കിയിട്ടില്ലെന്നും അത് തയ്യാറാവുന്ന മുറയ്ക്ക് ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആപ്പ് സ്റ്റോറിലെ കൊവിന്‍ പോലുള്ള ആപ്പുകള്‍ സര്‍ക്കാരിന്റെ ആപ്പല്ല, മറിച്ച്‌ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ആരോ സൃഷ്ടിച്ചതാണ്. ഇത്തരം ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്യുകയോ അതില്‍ വ്യക്തിവിവരങ്ങള്‍ പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.


ALSO READ:മറക്കരുത്: കോവിഡ് വാക്സിന് ആപ്പിൽ രജിസ്റ്റർ ചെയ്യണം


കൊ-വിന്‍ ആപ്പ് ഇതുവരെയും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തക്കവിധം തയ്യാറായിട്ടില്ലെങ്കിലും കൊവിഡ് വാക്‌സിന്‍(Covid Vaccine) വിതരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ 7.5 ദശലക്ഷം പേരാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദേശീയ തലത്തില്‍ ജനുവരി 2നായിരുന്നു വാക്‌സിന്‍ വിതരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനുവേണ്ടി ഡ്രൈറണ്‍ പ്രഖ്യാപിച്ചത്. അന്ന് നിരവധി പേര്‍ ജീവനക്കാര്‍ക്കുവേണ്ടി തയ്യാറാക്കിയ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.