Lok Sabha Elections 2024: വ്യാജ പേരില്‍ വോട്ട് ചോദിക്കുന്നു..., പ്രിയങ്ക ഗാന്ധിക്കെതിരെ മധ്യ പ്രദേശ്‌  മുഖ്യമന്ത്രി മോഹൻ യാദവ് 


COMMERCIAL BREAK
SCROLL TO CONTINUE READING

Lok Sabha Elections 2024: കോണ്‍ഗ്രസ്‌  ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്ക്കെതിരെ  ആഞ്ഞടിച്ച് മധ്യ പ്രദേശ്‌ മുഖ്യമന്ത്രി  മോഹൻ യാദവ്. വ്യാജ പേരില്‍ പ്രിയങ്ക വോട്ട് ചോദിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. 
 
 മധ്യപ്രദേശിലെ ഗുണ നിയോജക മണ്ഡലത്തിൽ നടന്ന റാലിയിലാണ് വോട്ട് നേടുന്നതിനായി ഗാന്ധി എന്ന കുടുംബപ്പേര്  കോണ്‍ഗ്രസ്‌ നേതാവ് ഉപയോഗിക്കുന്നതായി അദ്ദേഹം ആരോപിച്ചത്.   


"നമ്മുടെ പാരമ്പര്യമനുസരിച്ച്, മകൾ വിവാഹിതയായ ഉടൻ, അവളുടെ പേരിനൊപ്പം അവളുടെ ഭര്‍ത്താവിന്‍റെ കുടുംബപ്പേര് ചേർക്കുന്നു. പ്രിയങ്ക എങ്ങനെയാണ് ഇപ്പോള്‍ ഗാന്ധി? അവരെല്ലാം വ്യാജ ഗാന്ധികളാണ്. അവർ ഗാന്ധിയുടെ പേരിൽ വോട്ട് നേടാന്‍ ആഗ്രഹിക്കുന്നു"  ശനിയാഴ്ച നടന്ന റാലിയിൽ യാദവ് പറഞ്ഞു.


ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സ്വർണവും സ്വന്തമാക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ നരേന്ദ്ര മോദി രാജസ്ഥാൻ റാലിയിൽ നേരത്തെ പറഞ്ഞിരുന്നു. 


മോദിയുടെ സ്വര്‍ണ്ണം, മംഗല്യസൂത്ര  പരാമർശത്തോട് പ്രതികരിച്ച പ്രിയങ്ക, ബിജെപി നേതാവിനെതിരെ ആഞ്ഞടിക്കുകയും തന്‍റെ അമ്മ സോണിയ ഗാന്ധി രാജ്യത്തിന് വേണ്ടി തന്‍റെ തന്‍റെ  'മംഗല്യസൂത്രം' ത്യജിച്ചതാണെന്നും പറയുകയുണ്ടായി. 


വിവാഹത്തിന് ശേഷം മംഗല്യസൂത്രം ധരിക്കാത്തതിന് പ്രിയങ്കയെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് വിമർശിച്ചു. 'മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‍റെ ആത്മാവ് പോലും ഇപ്പോള്‍ വിലപിക്കുന്നുണ്ടാവും, കുടുംബത്തിൽ ജനിച്ച,  മംഗല്യസൂത്രം പോലും ധരിക്കാത്ത, ഒരു കൊച്ചുമകളെ ഓർത്ത് ആ ആത്മാവ് കണ്ണുനീർ പൊഴിക്കുന്നുണ്ടാകണം', മുഖ്യമന്ത്രി പറഞ്ഞു... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.