Repeal Of Farm Laws : കാർഷിക നിയമങ്ങൾ പിൻവലിച്ചത് ബിജെപി പ്രവർത്തകരുടെ പരാജയം, കർഷകരെ ബോധവത്കരിക്കുന്നതിൽ പ്രവർത്തകർ പരാജയപ്പെട്ടുയെന്ന് ഉമാ ഭാരതി
ട്വിറ്ററിലൂടെയാണ് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ബിജെപി പ്രവർത്തകർക്കെതിരെ ആഞ്ഞടിച്ചത്. കർഷകർക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ അവർ തൃപ്തരല്ലെന്നും ഉമാ ഭാരതി
New Delhi : കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ (Farm Laws) പിൻവലിക്കാനുള്ള കാരണം ബിജെപിയുടെ പരാജയം കൊണ്ടാണ് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഉമാ ഭാരതി (Uma Bharti). കർഷക നിയമങ്ങളുടെ ആനുകൂല്യങ്ങളും ഗുണങ്ങളെയും കുറിച്ച് കർഷകരെ അവബോധരാക്കുന്നതിൽ ബിജെപിയുടെ പ്രവർത്തകർ പരാജയപ്പെട്ടു എന്ന് ഉമാ ഭാരതി അഭിപ്രായപ്പെട്ടു.
ട്വിറ്ററിലൂടെയാണ് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ബിജെപി പ്രവർത്തകർക്കെതിരെ ആഞ്ഞടിച്ചത്. കർഷകർക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ അവർ തൃപ്തരല്ലെന്നും ഉമാ ഭാരതി കൂട്ടിച്ചേർത്തു.
ALSO READ : Varun Gandhi | കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് വരുണ്‍ഗാന്ധി
"കഴിഞ്ഞ നാല് ദിവസമായി വാരണാസിയലെ ഗംഗാ തീരത്തായിരുന്നു. നവംബർ 19 ന് കാർഷിക നിയമങ്ങൾ റദ്ദാക്കികൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നെ നിശബ്ദയാക്കി, അതിനാലാണ് ഞാൻ മൂന്ന് ദിവസം കഴിഞ്ഞ് പ്രതികരിക്കുന്നത്" ഉമാ ഭാരതി ട്വീറ്റ് ചെയ്തു.
ALSO READ : Punjab CM | സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കർഷകർക്ക് സ്മാരകം നിര്‍മ്മിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
"പ്രധാനമന്ത്രി നരേന്ദ്രമോദി, കാർഷിക നിയമങ്ങളുടെ പ്രാധാന്യം കർഷകർക്ക് വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിൽ അത് ഞങ്ങൾ ബിജെപി പ്രവർത്തകരുടെ അപര്യാപ്തതയാണ്. എന്തുകൊണ്ട് നമുക്ക് കർഷകരുമായി ശരിയായി ആശയവിനിമയം നടത്താൻ കഴിഞ്ഞില്ല" ഉമാഭാരതി കൂട്ടിച്ചേർത്തു.
ALSO READ : കർഷക ക്ഷേമം ഉറപ്പാക്കും; കാർഷിക നിയമങ്ങൾ പിൻവലിക്കുന്നു: PM Modi
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ നിരന്തര പ്രചരണം നേരിടാൻ തങ്ങൾക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് അന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം തന്നെ വല്ലാതെ അസ്വസ്ഥയാക്കിയെന്നും ഭാരതി മറ്റൊരു ട്വീറ്റിലൂടെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.