ന്യൂഡൽഹി: രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ മുന്നറിയിപ്പുകൾ ശരിവെക്കുന്നതാണ് ഡൽഹിയിൽ നടന്ന കർഷക പ്രതിഷേധം(farmer protest) സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ. എല്ലാ സൂചനകളും വിരൽ ചൂണ്ടുന്നത് പാക് രഹസ്യാന്വേഷണ വിഭാ​ഗമായ ഐ.എസ്.ഐയിലേക്കാണ് ഐ‌.എസ്‌.ഐ, സിഖ് ഭീകര സംഘടനകൾക്ക് ഫണ്ടിങ്ങ് നടത്തിയെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Delhi Farmers Riot: Red Fort ൽ കൊടി ഉയ‍ർത്തി ക‍ർഷക പ്രക്ഷോഭകാരികൾ, സമരാനുകൂലികളെ ഒഴിപ്പിക്കാൻ ശ്രമിച്ച Police


സിഖ് കാരുടെ  സംഘടനകളിലൊന്നായ ബാബർ ഖൽസ ഇന്റർനാഷണലിന്റെ ജർമ്മൻ(german) ഘടകത്തിന് 5 കോടി രൂപ നൽകിയെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. ബാബർ ഖൽസ മേധാവി വാധവ സിംഗ്, കെസിഎഫ് മേധാവി പരംജിത് സിംഗ് പഞ്ജ്‌വർ എന്നിവർക്കാണ് പണം കൈമാറിയത്.വിദേശത്തുള്ള മറ്റ് ഖലിസ്ഥാൻ(khalisthan) അനുകൂലികളും വിഷയത്തിൽ വലിയതോതിൽ ധനസമാഹരണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. 2,00,000 കോടിയോളം ഇവർ സ്വരൂപിച്ചതായും പറയുന്നു.ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിനും സിഖ്സ് ഫോർ ജസ്റ്റിസിനും (എസ്‌എഫ്‌ജെ) ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.


ALSO READ: Delhi Farmers Riot: ITOൽ യുവകർഷകൻ മരിച്ചത് ട്രാക്ടറുടെ നിയന്ത്രണം നഷ്ടപ്പെട്ട്, Video പുറത്ത് വിട്ട് Delhi Police


ദേശിയ മാധ്യമങ്ങൾ ഇൗ വാർത്ത പുറത്തു വിട്ടിരുന്നു.ബ്രിട്ടൻ, അമേരിക്ക, ജർമ്മനി, ഇറ്റലി, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, കാനഡ എന്നിവിടങ്ങളിൽ നിന്നാണ് പണം വരുന്നത്. ഹവാല, ക്യാഷ് കൊറിയർ, വെസ്റ്റേൺ യൂണിയൻ പോലുള്ള എം ടി എസ് എസ് പ്ലാറ്റ്ഫോമുകൾ, ക്രൗഡ് ഫണ്ടിംഗ് എന്നിവയിലൂടെ പണം എത്തിക്കുന്നത്. ഇത്  സിഖ്(Sikh) മൗലികവാദി സംഘടനകളിലൂടെ കടന്നുപോകുന്നു.


ചെങ്കോട്ടയിൽ(Red Fort) പതാക ഉയർത്തുന്നതിനും ഇൗ സംഘടനകൾ പണം വാ​ഗ്ദാനം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ട്രോക്ടറുകൾക്ക് ഉണ്ടാവുന്ന കേടുപാടുകൾ തീർക്കാനും പണം വാ​​ഗ്ദാനം ചെയ്തിരുന്നു. അന്വേഷണം കൂടുതലായി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഏജൻസികൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക