Farmers' Protest: നാളെ ഫെബ്രുവരി 13 രാജ്യ തലസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായക ദിവസമാണ്.  ഫെബ്രുവരി 13നാണ് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിയ്ക്കുന്ന ഡൽഹി ചലോ മാർച്ച്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, കനത്ത പ്രതിഷേധം നേരിടാന്‍ കനത്ത തയ്യാറെടുപ്പിലാണ് ഡല്‍ഹി പോലീസ്.  കർഷകരുടെ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹി-എൻസിആർ അതീവ ജാഗ്രതയിലാണ്. ഡൽഹി-എൻസിആറിലെ ഒട്ടു മിക്ക സ്കൂളുകളിലും ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചു, സിആർപിഎഫ് നിരവധി ബറ്റാലിയനുകള്‍ തലസ്ഥാനത്ത് തമ്പടിച്ചിരിയ്ക്കുകയാണ്. അതിര്‍ത്തികളില്‍ ബാരിക്കേഡുകൾ സ്ഥാപിച്ചു, പ്രകോപനം നടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചിരിയ്ക്കുകയാണ്. അതുകൂടാതെ, കർഷക പ്രതിഷേധത്തിന് മുന്നോടിയായി 2024 മാർച്ച് 12 വരെ ഡൽഹിയിൽ സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ട്. 


Also Read:  Bihar Floor Test: വീണ്ടും 'വിശ്വാസം' നേടി നിതീഷ് കുമാര്‍!! 


ഫെബ്രുവരി 13 ന് കർഷക സംഘടനകൾ സംഘടിപ്പിക്കുന്ന "ഡൽഹി ചലോ മാർച്ച്" ന് മുന്നോടിയായി ദേശീയ തലസ്ഥാനമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ നടപടികൾ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. വലിയ കണ്ടെയ്‌നറുകൾ, സിമന്‍റ് , ഇരുമ്പ് ബാരിക്കേഡുകൾ, ഡൽഹിയുടെ സിംഗു അതിർത്തിയിൽ ജലപീരങ്കികൾ മുതലയാവ കര്‍ഷകരെ നേരിടാന്‍ സജ്ജമാണ്. 


Also Read:  Ashok Chavan: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയിലേക്കെന്ന് സൂചന


ഡല്‍ഹി NCR സ്കൂളുകളില്‍ ഓൺലൈൻ ക്ലാസുകൾ നടത്താന്‍ നിര്‍ദ്ദേശം 


അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി കർഷക പ്രതിഷേധത്തിന് മുന്നോടിയായി എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്താൻ നോയിഡ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. 


ഹരിയാനയിൽ പ്രശ്നബാധിത പ്രദേശങ്ങളില്‍ സിആർപിഎഫിനെ വിന്യസിച്ചിരിയ്ക്കുകയാണ്, കൂടാതെ, മൊബൈൽ  ഇന്‍റര്‍നെറ്റ്  സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. സംസ്ഥാനത്ത് ക്രമസമാധാന നില നിലനിർത്താൻ ഹരിയാനയില്‍  സിആർപിഎഫിനെയും മറ്റ് സുരക്ഷാ ഏജൻസികളെയും വിന്യസിച്ചിട്ടുണ്ട്. ഫെബ്രുവരി 13 വരെ ഏഴ് ജില്ലകളിൽ മൊബൈൽ  ഇന്‍റര്‍നെറ്റ്  സേവനങ്ങളും ബൾക്ക് എസ്എംഎസുകളും നിർത്തിവച്ചിരിക്കുകയാണ്.


കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് തിങ്കളാഴ്ച ഗുരുഗ്രാം പോലീസ് മേവാത്ത്, റെവാരി, ജജ്ജർ അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. അതേസമയം, ഗുരുഗ്രാം പോലീസ് സംശയാസ്പദമായ വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്. ഗുരുഗ്രാമിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്കായി അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു, ധാരാളം സുരക്ഷാ ഉദ്യോഗസ്ഥരെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. 


പഞ്ചാബിന്‍റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായ ചണ്ഡീഗഡിൽ 60 ദിവസത്തേക്ക് നഗരത്തിൽ CrPC യുടെ 144-ാം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.