ന്യൂഡൽഹി: കർഷകരുടെ ശക്തമായ ദില്ലി ചലോ മാർച്ച് ഇന്ന് നടക്കും.  സമരത്തനായി കർഷകർ ദില്ലി – ഹരിയാന – ഉത്തർ പ്രദേശ് അതിർത്തികളിൽ എത്തിക്കഴിഞ്ഞു. പ്രതിഷേധം ദില്ലിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബാരിക്കേഡുകൾ, ഇന്‍റര്‍നെറ്റ് സസ്പെൻഷൻ, സെക്ഷൻ 144; കർഷക പ്രതിഷേധത്തിന് മുന്നോടിയായി കനത്ത ജാഗ്രതയില്‍ ഡല്‍ഹി


ഇന്നലെ രാത്രി മുതൽ നൂറ് കണക്കിന് ട്രാക്ടറുകളാണ് ദില്ലി ചലോ മാർച്ചിനായി പുറപ്പെട്ടിരിക്കുന്നത്. ആവശ്യങ്ങൾ നേടിയെടുക്കാൻ ശക്തമായ സമ്മർദം കേന്ദ്ര സർക്കാരിന് മേൽ ചുമത്തുക എന്നതാണ് കർഷകരുടെ ലക്ഷ്യം. താങ്ങുവില, വിള ഇന്‍ഷുറന്‍സ് എന്നിവ ഉറപ്പാക്കുക, കർഷകർക്ക് എതിരായ എഫ്ഐആർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷക സംഘനകൾ മുന്നോട്ട് വെച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരുമായി ഇന്നലെ നടത്തിയ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനമായത്. 


Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; DA വർധനവിന് പിന്നാലെ HRA യിലും വർധനവുണ്ടാകും!


 


കർഷകരെ തടയാൻ അതിർത്തികളിൽ എല്ലാ സൗകര്യങ്ങളും പോലീസ് ഒരുങ്ങിക്കഴിഞ്ഞു. ഡൽഹി, യുപി, ഹരിയാന അതിര്‍ത്തികളില്‍ ട്രാക്ടറുകള്‍ തടയാനാണ് പോലീസിനെ നീക്കം. ട്രാക്ടറുകള്‍ അതിര്‍ത്തി കടക്കാതിരിക്കാന്‍ ബാരിക്കേഡുകൾ, കോണ്‍ക്രീറ്റ് ബീമുകള്‍, മുള്ള് വേലികള്‍ എല്ലാം അതിർത്തികളിൽ സ്ഥാപിച്ചിട്ടുണ്ട്.  ഇതിനിടയിൽ ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്റെര്‍നെറ്റ് റദ്ദാക്കിയിട്ടുണ്ട്. ദ്രുത കര്‍മ്മ സേനയെ വിന്യസിച്ചിട്ടുണ്ട്. ഹരിയാന, യുപി അതിര്‍ത്തികളിലും ഡല്‍ഹിയിലും നിരോധനാജ്ഞ പ്രഖ്യാപിചിരിക്കുകയാണ്. ട്രോണുകളുടെ സഹായത്തോടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.


Also Read: ശനി അസ്തമയം: മാർച്ച് 18 വരെ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ


കർഷകർ ഡൽഹി യാത്രയ്ക്ക് മുൻപുള്ള തങ്ങളുടെ ബേസ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നത് സംഗ്രൂരിലെ മഹിളാ ചൗക്ക് ഗ്രാമത്തിലാണ്. ഇവിടെവച്ചാണ് യാത്രയ്ക്കായുള്ള ഭക്ഷണ സാധനങ്ങൾ ഇവർ സംഭരിച്ചത്. കർഷക മാർച്ചിനെ തടയാൻ ഡൽഹി അതിർത്തിയിൽ നിരത്തിയ ബാരിക്കേഡുകൾ തകർക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഭരണകൂടത്തിൻ്റെ ഒരു നടപടികൾക്കും തങ്ങളെ പിടിച്ചു നിർത്താൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.