Mumbai: ആദിവാസി മനുഷ്യവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമി (Fr Stan Swamy) അന്തരിച്ചു.  ഇന്ന് ഉച്ചയ്ക്ക് 1.30നായിരുന്നു 84കാരനായി സ്റ്റാൻ സ്വമിയുടെ അന്ത്യം. ഒരു മാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്റ്റാൻ സ്വാമിയുടെ മരണം അദ്ദേഹത്തിന്റെ ബോംബെ ഹൈക്കോടതിയിൽ അറിയിച്ചു. കഴിഞ്ഞ കുറച്ച ദിവസങ്ങളിലായി അദ്ദേഹം അത്യാസന്നനിലയിൽ വെന്റിലേറ്ററിലായിരുന്നു. അന്ത്യം ഭീമ കൊറെഗാവ് കേസിൽ ജാമ്യപേക്ഷ പരിഗണക്കവെയാണ്.


ALSO READ : Money Laundering Case: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് കർണാടക ഹൈക്കോടതി വീണ്ടും പരിഗണിക്കും


ഭീമ കൊറേഗാവ് കേസിൽ പ്രതി ചേർക്കപ്പെട്ട് സ്റ്റാൻ സ്വാമി സെൻട്രലിൽ കഴിയവെ ആരോഗ്യ നില മോശമാകുകയായിരുന്നു. തുടർന്ന് ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം മെയ് 28ന് ആശപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ സ്വാമിക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചേയ്തു. 


ALSO READ: Covid മരണത്തിലെ അവ്യക്തതകൾ നീക്കി സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി Veena George


കോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും രോഗം ഭേദമാകാത്തതിനാൽ ചികിത്സക്കായി വീണ്ടും സമയം  നീട്ടി നൽകിയിരുന്നു. അതിനിടെയാണ് രോഗം മൂർച്ഛിച്ച് അന്തരിക്കുകയായിരുന്നു.


മരണത്തിൽ ബോംബെ ഹൈക്കോടതി ദുഃഖം അറിയിച്ചു. പോസ്റ്റുമോർട്ടം ചെയ്യുണെമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശം നൽകി. 


ALSO READ : Kannur ഒൻപത് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ


സ്റ്റാൻ സ്വമിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.  മുംബൈയിൽ സംസ്കാരം നടത്തും. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.