വാഷിങ്ടണ്‍: ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടും ജനങ്ങൾക്കുള്ള ഭയം ഇല്ലാതായതായി രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യുഎസ് സന്ദര്‍ശനത്തില്‍ ഡാലസിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയായിരുന്നു രാഹുൽ ഗാന്ധി ഇപ്രകാരം പറഞ്ഞത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

 



സ്‌നേഹം, ബഹുമാനം, വിനയം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ലാതായിരിക്കുന്നെന്ന് പറഞ്ഞ  രാഹുല്‍ ഗാന്ധി ഇന്ത്യ എന്നത് ഒറ്റ ആശയം ആണെന്നാണ് ആര്‍എസ്എസ് വിശ്വസിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നത്, ഇന്ത്യ എന്നത് അനവധി ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് എന്നാണെന്നും പറഞ്ഞു. ജാതി, ഭാഷ, മതം, ആചാരം, ചരിത്രം എന്നിവയ്ക്കുപരിയായി ഒരോ വ്യക്തിക്കും അവസരം നല്‍കണമെന്നും സ്വപ്നം കാണാൻ അനുവദിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 


Also Read: നൗഷേരയിൽ നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരർ കൊല്ലപ്പെട്ടു


ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തെത്തി നിമിഷങ്ങള്‍ക്കകം ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍ക്കും ഭയമില്ലാതായെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ഇത് മനസിലാക്കാൻ ബിജെപിക്ക് സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു. മാത്രമല്ല ഇതൊന്നും രാഹുല്‍ ഗാന്ധിയുടെയോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ വലിയ നേട്ടങ്ങളല്ല. ഇത് ജനാധിപത്യത്തെ തിരിച്ചറിഞ്ഞ ഇന്ത്യയിലെ ജനങ്ങളുടെ വലിയ നേട്ടമാണെന്നും. തങ്ങളുടെ ഭരണഘടന ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നവരുടെ നേട്ടമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


Also Read: ഇടവത്തിൽ വ്യാഴം വക്രഗതിയിലേക്ക്; ഇവർക്കിനി സമ്പത്തിന്റെ പെരുമഴ!


ത്രിദിന സന്ദര്‍ശനത്തിനായി ഞായറാഴ്ച  ഡാലസിലെത്തിയ രാഹുലിനെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോദയും ഇന്ത്യന്‍ സമൂഹാംഗങ്ങളും ചേര്‍ന്നാണ് സ്വീകരിച്ചത്.  ടെക്സാസ് സർവകലാശാലയിലെ വിദ്യാർത്ഥികളുമായും യുഎസ് നിയമ നിർമ്മാതാക്കളുമായും ആശയവിനിമയം ഉൾപ്പെടെയുള്ള വിപുലമായ പരിപാടികളുടെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.