ന്യൂഡല്‍ഹി: ഭർത്താവിന്‍റെ ഇഷ്ടം പിടിച്ചുപറ്റാൻ സ്ത്രീകൾ ചേലാകർമ്മം നടത്തുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭർത്താവിന്‍റെ ഇഷ്ടത്തിന് വേണ്ടി സ്ത്രീകൾ ചേലാകർമ്മം നടത്തേണ്ട ആവശ്യം എന്താണെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, സ്ത്രീകൾ വളർത്തുമൃഗങ്ങള്‍ ആണോയെന്നും ചോദിച്ചു.


സ്ത്രീകൾക്ക് അവരുടേതായ അസ്തിത്വമുണ്ടെന്നും ചേലാകർമ്മം സ്വകാര്യതയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.


ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം നടപ്പിലുണ്ടായിരുന്ന പ്രാകൃത നിയമം കേരളത്തിലും നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ ഒരു ക്ലിനിക്കില്‍ സ്ത്രീകളുടെ ചേലാകര്‍മ്മം നടക്കുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 


സാക്ഷര സമ്പന്നരെന്ന് അഹങ്കരിക്കുന്ന കേരള ജനതയും അന്ധവിശ്വാസങ്ങളില്‍ അടിപ്പെട്ട് പെണ്‍കുട്ടിയുടെ ജീവന്‍വെച്ച് പന്താടുന്നുവെന്ന വാര്‍ത്തകള്‍ നേരത്തേയും ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണവും ശ്രദ്ധേയമാകുന്നത്.


അതേസമയം ചേലകർമ്മം നിരോധിക്കുന്നതിനെ പിന്തുണച്ച് കേന്ദ്ര സർക്കാരും രംഗത്തെത്തി.