ന്യൂഡല്‍ഹി:  രാജ്യം ആകാംഷയോടെ.... .  മെഗാ സാമ്പത്തിക പാക്കേജ്  വിശദാംശങ്ങല്‍ സംബന്ധിച്ച  പ്രഖ്യാപനം വൈകുന്നേരം 4 മണിക്ക് ... 


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച രാജ്യത്തെ  അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി  കോവിഡ്‌  പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ മെഗാ സാമ്പത്തിക ഉത്തേജന പാക്കേജ്  പ്രഖ്യാപിച്ചിരുന്നു. ഒപ്പം  പാക്കേജിന്‍റെ  വിശദാംശങ്ങൾ ബുധനാഴ്ച  ധനമന്ത്രി നിർമ്മല സീതാരാമൻ വിശദീകരിക്കുമെന്നും അറിയിച്ചിരുന്നു. രാജ്യത്തെ സമസ്ത മേഖലകളിലും ഉത്തേജനം നല്‍കാനുള്ളതാണ് പാക്കേജെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.


അതനുസരിച്ച്  വൈകുന്നേര൦ 4  മണിക്ക് ഡൽഹയിൽ ധനമന്ത്രി  നിർമ്മല സീതാരാമൻ മാധ്യമങ്ങളെ കാണും. 


ധനമന്ത്രിയുടെ  പ്രഖ്യാപനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും അനുമാനവുമാണ് എങ്ങും.  ഇന്ത്യയെ കോവിഡ് -19 പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുള്ള പാക്കേജിൽ എന്തെല്ലാം പ്രഖ്യാപനങ്ങളുണ്ടാകു൦ എന്നാണ്  വിവിധ മേഖലകളിൽ നിന്നുള്ളവർ കാത്തിരിക്കുന്നത്.


സംയോജിത ഉത്തേജക പാക്കേജ് 20 ലക്ഷം കോടി രൂപയുടേതാണെന്നും ഇത് ഇന്ത്യയുടെ GDPയുടെ 10% വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.  ബുധനാഴ്ച  മുതൽ അടുത്ത കുറച്ച് ദിവസങ്ങളിൽ ധനമന്ത്രി ഈ സാമ്പത്തിക പാക്കേജിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക പാക്കേജിന്‍റെ  ന്റെ മുഴുവൻ വിശദാംശങ്ങളും ഒറ്റയടിക്ക് പ്രഖ്യാപിക്കാനിടയില്ല എന്നാണ് സൂചന. 


കോട്ടേജ് വ്യവസായം, ചെറുകിട വ്യവസായം, എംഎസ്എംഇകൾ, തൊഴിലാളികൾ, കൃഷിക്കാർ, മധ്യവർഗ നികുതിദായകർ, ഇന്ത്യൻ വ്യവസായങ്ങൾ തുടങ്ങി സമൂഹത്തിന്‍റെ  വിവിധ വിഭാഗങ്ങൾക്കു വേണ്ടിയാണ് സാമ്പത്തിക പാക്കേജ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് സൂചന.  ചില വലിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന സൂചന പ്രധാനമന്ത്രി മോദിയും നൽകിയിരുന്നു.


രാജ്യത്തിന്‍റെ ജിഡിപിയുടെ പത്ത്% വരുന്ന ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍  എന്ന പേരിലായിരിക്കും  ഈ പാക്കേജ് അറിയപ്പെടുക.  ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങളുടെ ഉപയോഗം കൂട്ടുക, ഇന്ത്യയില്‍ വിഭവോത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യങ്ങളിലൂന്നിയായിരിക്കും ഇന്ത്യ ഇനി മുന്നോട്ടു നീങ്ങുക എന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.