New Delhi: ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിനെതിരെ കേസ്...!! സമാജ്‌വാദി പാർട്ടി  അദ്ധ്യക്ഷന്‍  അഖിലേഷ് യാദവിനെതിരായ  വിവാദ പോസ്റ്റിന്‍റെ  പേരിലാണ്  അദ്ദേഹത്തിനെതിരെ കേസെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഖിലേഷ് യാദവിനെതിരെ (Akhilesh Yadav)  അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍  സക്കർബർഗിന്‍റെ  പ്ലാറ്റ്‌ഫോം ഉപയോഗിച്ചതിനാലാണ്  എഫ്‌ഐആറില്‍   അദ്ദേഹത്തിന്‍റെ പേര് പരാമര്‍ശിക്കപ്പെട്ടത്.  കനൗജ് ജില്ലയിലെ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സക്കർബർഗിനെ കൂടാതെ 49 പേരുടെ പേരുകളാണ് FIR -ൽ ഉള്ളത്.


SP അദ്ധ്യക്ഷന്‍  അഖിലേഷ് യാദവിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടതിന് കനൗജ് ജില്ലയിലെ സരഹതി ഗ്രാമവാസിയായ അമിത് കുമാറാണ്  സക്കർബർഗിനും മറ്റ് 49 പേർക്കുമെതിരെ  കേസ് കൊടുത്തത്.     "Bua Babua" എന്ന തലക്കെട്ട്‌ ഉപയോഗിച്ച്  സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമം നടന്നതായി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ കുമാർ ആരോപിച്ചു.


Also Read: UP Assembly Election 2022: ഉത്തര്‍ പ്രദേശില്‍ മാറ്റത്തിന്‍റെ തരംഗം, BJPയെ ഇല്ലാതാക്കുമെന്ന് SP അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്


മുന്‍പും  ഇയാള്‍  ഈ  വിഷയത്തില്‍  കേസ് ഫയല്‍ ചെയ്യാന്‍  പരിശ്രമിച്ചിരുന്നു. കഴിഞ്ഞ മെയ്‌ മാസത്തിലായിരുന്നു ഇത്. എന്നാല്‍,  പോലീസ് ഇയാളുടെ പരിശ്രമങ്ങള്‍ തകര്‍ക്കുകയായിരുന്നു എന്നും   അമിത് കുമാര്‍ പറയുന്നു.  തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.   


കുമാറിന്‍റെ പരാതിയില്‍  കേസെടുക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ധരംവീർ സിംഗ് പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു.  


2019 ലെ ലോകസഭ  തിരഞ്ഞെടുപ്പിൽ  രാഷ്ട്രീയ എതിരാളികളായ  BSP യും SP യും   തമ്മില്‍  സഖ്യമുണ്ടാക്കിയപ്പോഴാണ് "ബുവാ ബാബുവാ" (Bua Babua) എന്ന  തലക്കെട്ട്‌  രൂപം കൊണ്ടത്‌.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.