തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ പടക്ക  ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.  ജെലാറ്റിന്‍ നിര്‍മാണ ശാലയില്‍ ഇന്ന് രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.


പടക്കനിർമാണം നടന്നിരുന്ന കെട്ടിടം ഭാഗികമായി തകർന്നു. അപകടസമയത്ത് ഫാക്ടറിയില്‍ 24 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലുപേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ കുടുങ്ങിക്കിടക്കുകയാണ്. നിരവധിപേര്‍ക്ക് പൊള്ളലേറ്റു. പലര്‍ക്കും ഗുരുതരമായ പരിക്കുകളാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു.