ഇലക്ട്രിക് വാഹന ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. ബെം​ഗളൂരൂ രാജ്കുമാർ റോഡ് നവരം​ഗ് ജംക്ഷനിലെ വാഹന ഷോറൂം ജീവനക്കാരിയായ കാഷ്യർ പ്രിയ (20) യാണ് മരിച്ചത്. ബുധനാഴ്ച ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ദാരുണാന്ത്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. അപകടത്തിൽ 45 ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചു.  ഷോർട്ട് സർക്യൂട്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. 


Read Also: കാൽപന്തിന്റെ മശിഹാ കേരളത്തിലേക്ക്; സൗഹൃദമത്സരം അടുത്തവർഷം


തീപിടുത്തമുണ്ടായപ്പോൾ പ്രിയയെ കൂടാതെ ആറ് ജീവനക്കാരാണുണ്ടായിരുന്നത്.  അപകടത്തില്‍നിന്ന് അഞ്ച് ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.  പ്രിയ റൂമിലായിരുന്നു. കനത്ത പുകയും തീയും കാരണം പുറത്തിറങ്ങാൻ സാധിച്ചില്ല.


സംഭവശേഷം ഷോറൂം ഉടമ ഒളിവിൽ പോയതായി റിപ്പോർട്ട്. സംഭത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.