ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (CBI) ഓഫീസ് ആസ്ഥാനത്ത് തീപിടുത്തമുണ്ടായി. തീപിടുത്തമുണ്ടായത് പാർക്കിങ് ഏരിയയിലെ ഇലക്‌ട്രോണിക് മുറിയിലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്.  ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.  നിലവിൽ സ്ഥിതി നിയന്ത്രണത്തിലാണ്.  


Also Read: Maharashtra: മുംബൈയിലെ ആശുപത്രിയിൽ വൻ തീപിടുത്തം; രണ്ട് പേർ മരിച്ചു



 


തീ പടര്‍ന്നതിന്റെ കാണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന്റെ കാരണം എന്നാണ് പ്രാഥമിക നിഗമനം.   പുക ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാര്‍ കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയോടിയത് അപകടം ഒഴിവാക്കി. 


സംഭവം നടന്നത് രാവിലെ 11:35 നാണ് എന്നാണ് വിവരം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക