ചിതലിനെ നശിപ്പിക്കാൻ വീടിനുള്ളിൽ ടിന്നർ ഒഴിച്ച് തീയിട്ടു; 13 കാരിക്ക് ദാരുണാന്ത്യം
ചിതല്‍ ശല്യം രൂക്ഷമായതിനെ തുടർന്ന് അത് ഒഴിവാക്കാന്‍ വീടിന്റെ വാതിലുകളിലും മറ്റു മൂലകളിലും വീര്യം കുറഞ്ഞ ടിന്നര്‍ ഒഴിച്ച് തീവെക്കുകയായിരുന്നു ബാഷയും ഭാര്യ ആയിഷയും.
ചെന്നൈ: ചിതൽ നശിപ്പിക്കാനായി ടിന്നര്‍ ഒഴിച്ച് തീയിട്ടതിനെ തുടർന്ന് പൊള്ളലേറ്റ് 13 വയസ്സുകാരി മരിച്ചു. ചെന്നൈ പല്ലവാരത്തിനടുത്തുള്ള ഖ്വെെദ് ഇ മില്ലത് നഗറിലാണ് സംഭവം നടന്നത്. ചിതല്‍ ശല്യം രൂക്ഷമായതിനെ തുടർന്ന് അത് ഒഴിവാക്കാന്‍ വീടിന്റെ വാതിലുകളിലും മറ്റു മൂലകളിലും വീര്യം കുറഞ്ഞ ടിന്നര്‍ ഒഴിച്ച് തീവെക്കുകയായിരുന്നു ബാഷയും ഭാര്യ ആയിഷയും. എന്നാല്‍ തീ അനിയന്ത്രിതമായി വീടിന്റെ പല ഭാഗങ്ങളിലേക്കും പടര്‍ന്നതാണ് അപകടത്തിന് കരണമായത്. ഈ സമയം രക്ഷിതാക്കള്‍ക്കൊപ്പം മകള്‍ ഫാത്തിമയും വീട്ടിലുണ്ടായിരുന്നു. ഇവർ വാതിൽ അടച്ചിട്ടാണ് ഇത് ചെയ്തത്.
Also Read: വെമ്പായത്ത് ഇലക്ട്രിക്കൽ കടയ്ക്ക് തീപിടിച്ചു
വാതിൽ അടച്ചിരുന്നത് കൊണ്ടുതന്നെ ഇവർക്ക് പുറത്തേക്ക് ഇറങ്ങി ഓടാൻ കഴിഞ്ഞില്ല. ഒടുവിൽ ബഹളം കേട്ട് അടുത്ത വീട്ടുകാർ ഓടിക്കൂടി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴേക്കും മൂന്നുപേർക്കും പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹുസൈന്‍ ബാഷ-ആയിഷ ദമ്പതികളുടെ മകളായ ഫാത്തിമയെ രക്ഷിക്കാനായില്ല. മറ്റു രണ്ടുപേർ പരുക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.
Also Read: വധുവിന്റെ മുന്നിൽ വെച്ച് ഭാര്യാസഹോദരിയോട് ചുംബനം ചോദിച്ച് വരൻ, വീഡിയോ കണ്ടാൽ ഞെട്ടും!
നേരത്തെ ചിതലിനെ നശിപ്പിക്കാന്‍ ഇവർ മണ്ണെണ്ണ ഒഴിച്ചിരുന്നുവെങ്കിലും ഫലം കാണാതെ വന്നതോടെയാണ് പെയിന്റ് തൊഴിലാളിയായ ഹുസൈന്‍ ടിന്നര്‍ പ്രയോഗം നടത്തിയത്.തടി കൊണ്ടുള്ള വാതിലുകള്‍ അടച്ചതിനാലാണ് തീ പടർന്നപ്പോൾ തുറക്കാൻ കഴിയാതെ ഇവർ ഉള്ളില്‍ കുടുങ്ങിപോയതെന്ന് പോലീസ് പറഞ്ഞു. തീയും പുകയും കൂടിയായപ്പോൾ ഇവർ ശരിക്കും വീട്ടിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. സഹായം തേടി നില വിളിച്ചതിനെ തുടർന്ന് ഓടിക്കൂടിയ അയല്‍വാസികള്‍ക്കും കൃത്യസമയത്ത് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വാതില്‍ തകര്‍ത്താണ് മൂന്ന് പേരെയും വീട്ടില്‍ നിന്നും പുറത്തിറക്കിയത്. 60 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലായിരുന്നു ഫാത്തിമ. ദമ്പതികള്‍ ചികിത്സയിയിലാണ്. സംഭവത്തില്‍ ശങ്കര്‍നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഇലക്ട്രോണിക് സാധനങ്ങള്‍ ഉള്‍പ്പെടെ വീട്ടിലെ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...