Bihar Firecracker Explosion : പടക്കം പൊട്ടിത്തെറിച്ച് ബീഹാറിൽ 6 മരണം, 8 പേർക്ക് പരിക്കേറ്റു
Bihar Firecracker Explosion : ബിഹാറിലെ സരൺ ജില്ലയിലെ ഖൈറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖുദായി ബാഗ് ഗ്രാമത്തിലാണ് സംഭവം നടന്നത്.
ന്യൂ ഡൽഹി : ബിഹാറിൽ വ്യാപാരിയുടെ വീടിൽ പടക്കത്തിന്റെ തീപിടിച്ച് 6 പേർ മരിച്ചു. പടക്കവ്യാപാരം നടത്തുന്ന വ്യാപാരിയുടെ വീട്ടിലാണ് പൊട്ടിത്തെറി ഉണ്ടായത്. ബിഹാറിലെ സരൺ ജില്ലയിലെ ഖൈറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖുദായി ബാഗ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെയോടെ ആയിരുന്നു പൊട്ടിത്തെറി ഉണ്ടായത്. ഷബീർ ഹുസൈൻ എന്ന വ്യാപാരിയുടെ വീട്ടിലാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് വീടിന്റെ ഒരു ഭാഗം മുഴുവൻ കത്തി നശിച്ചു. വീടിന്റെ മറ്റ് ഭാഗങ്ങളിലേക്കും തീ പടർന്നിരുന്നു. വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചിട്ടുണ്ട്.
വീടിനുള്ളിൽ കുടുങ്ങിയ 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നിലവിൽ ചികിത്സയ്ക്കായി ഛപ്രയിലെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ 8 പേരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഛപ്ര ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം അനുസരിച്ച് വീട്ടിനുള്ളിൽ തന്നെയാണ് പടക്കം നിർമ്മിച്ചത്. ഏകദേശം ഒരു മണിക്കൂറോളം നേരം പൊട്ടിത്തെറി നീണ്ടു നിന്നിരുന്നു.
ALSO READ: Monkeypox Delhi : ഡൽഹിയിലും വാനരവസൂരി സ്ഥിരീകരിച്ചു; രോഗി വിദേശയാത്രകൾ നടത്തിയിട്ടില്ല
വ്യപാരി അനധികൃതമായി കല്യാണ ആവശ്യങ്ങൾക്ക് പടക്കം വില്പന നടത്തിയിരുന്നതായി ആരോപണം ഉണ്ട്. വീട്ടിനുള്ളിൽ അനധികൃതമായി ആണ് പടക്ക നിർമ്മാണം നടത്തിയതെന്ന് ആരോപണം ഉള്ളതായും ന്യൂസ് ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊട്ടിത്തെറിയുടെ ആഘാതം മൂലം ഈ വീടിന് സമീപത്തുള്ള മറ്റ് 6 വീടുകൾക്ക് കൂടി കേടുപാടുകൾ സംഭവിച്ചു. ഈ വീടുകളിൽ എല്ലാം തന്നെ വിള്ളലുകൾ വീണതായും റിപ്പോർട്ടുകൾ ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...