Bahraich, Uttar Pradesh: ആദ്യരാത്രി അവസാന രാത്രിയായി....വിവാഹശേഷം ആദ്യരാത്രി  മുറിയിലെത്തിയ വധൂവരന്മാരെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി!!  ഉത്തര്‍ പ്രദേശിലെ ബഹ്‌റൈച്ചിലാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാഹത്തിന്‍റെ ആദ്യ രാത്രിയിൽ തന്നെ നവദമ്പതികൾ ഇഹലോകവാസം വെടിഞ്ഞെന്ന സംഭവം പ്രദേശവാസികളെ ഒന്നടങ്കം ഞെട്ടിച്ചിരിയ്ക്കുകയാണ്. നവദമ്പതികൾ തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്‍റെ തുടക്കത്തില്‍ തന്നെ ലോകത്തോട് വിടപറഞ്ഞു. 


Also Read:  Wrestlers' Protest: 15 ലൈംഗിക അതിക്രമങ്ങൾ, ലൈംഗികാവശ്യം നിരസിച്ചാൽ ഭീഷണി, ഗുരുതര ആരോപണങ്ങളുമായി BJP MP ബ്രിജ് ഭൂഷണെതിരെ FIR


ചൊവ്വാഴ്ച രാത്രിയാണ് കൈസർഗഞ്ചിലെ ഗുല്ലൻപൂർവയിൽ താമസിക്കുന്ന പുഷ്പ യാദവിന്‍റെയും ഗോദാഹിയ സ്വദേശിയായ പ്രതാപ് യാദവിന്‍റെയും വിവാഹം  നടന്നത്. വിവാഹശേഷം ബുധനാഴ്ച പുലര്‍ച്ചെ വധു ഭര്‍തൃഗൃഹത്തില്‍ എത്തി. വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്ക് ശേഷം  രാത്രി വൈകി ഇരുവരും മുറിയിലേയ്ക്ക് പോയി.   


Also Read:  Opposition Meet: പ്രതിപക്ഷത്തെ ഒരു കുടക്കീഴിലാക്കാന്‍ കച്ചകെട്ടി നിതീഷ് കുമാര്‍, നിര്‍ണ്ണായക യോഗത്തില്‍ കോൺഗ്രസ് പങ്കെടുക്കും


എന്നാല്‍, വ്യാഴാഴ്ച രാവിലെ പ്രതാപും പുഷ്പയും ഏറെ നേരം കഴിഞ്ഞിട്ടും മുറിയില്‍നിന്നും പുറത്തു വരാത്ത സാഹചര്യത്തില്‍ വീട്ടുകാർ വാതിലിൽ മുട്ടി. എന്നാല്‍, അകത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. സംശയം തോന്നിയ വീട്ടുകാര്‍ ജനലില്‍ കൂടി നോക്കിയപ്പോള്‍ ഇരുവരും അനക്കമില്ലാതെ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്.  വാതില്‍ തകര്‍ത്ത്  അകത്തു കടന്നവര്‍ കണ്ടത് ഇരുവരുടെയും മൃതദേഹങ്ങളാണ്. 


തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളും സ്ഥലത്തെത്തി. പോലീസ് മൃതദേഹം കസ്റ്റഡിയിലെടുത്തു. തുടക്കത്തില്‍ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന്  വധുവിന്‍റെയും വരന്‍റെയും ബന്ധുക്കൾ വിസമ്മതിച്ചു. എന്നാൽ, പോലീസ്  നിർബന്ധിച്ചതിനെ തുടർന്ന് ഇരുവിഭാഗവും സമ്മതിച്ചു. തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. 


പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ല. ഇരുവരുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. 
  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.