തിരുവനന്തപുരം: അവധി കഴിഞ്ഞ് നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുകയാണോ? എങ്കിൽ അൽപ്പം ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. വിമാന ടിക്കറ്റ് നിരക്ക് ജനുവരി ആദ്യ ആഴ്ചകളിൽ  ഏറ്റവും ഉയർന്ന റേറ്റിലാണുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനുവരി ആദ്യ ആഴ്ച കൊച്ചിയിൽ നിന്നും ഡൽഹി വരെ 11,190 രൂപ മുതൽ 40,000 വരെയാണ് ടിക്കറ്റ് ചാർജ്. അതേസമയം കൊച്ചിയിൽ നിന്നും ബെഗളൂരുവിലേക്ക് 6327 മുതൽ 36,433 വരെയാണ് ടിക്കറ്റ് ചാർജ്.  ചെന്നൈക്ക് 7,717 മുതൽ 64,468 വരെയാണ് ചാർജ്.



ജനുവരി ആദ്യ ദിവസം തിരുവനന്തപുരത്ത് നിന്നും ചെന്നൈക്ക് 13567 മുതൽ 50,363 വരെയാണ് ടിക്കറ്റ് ചാർജ്.  തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേക്ക് ആകട്ടെ 12,383 രൂപ മുതൽ 55,718 വരെയാണ് ചാർജ്.  ഡൽഹിക്കാകട്ടെ 16000 മുതൽ 50,000 വരെയാണ് നിരക്ക്. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും നിരക്കുകൾ ഏതാണ്ട് ഒരേ പോലെയാണ്.


അതേസമയം തിരുവനന്തപുരത്ത് നിന്ന് ദുബായ്ക്ക് ആകട്ടെ 25000 മുതൽ 88000 വരെയാണ് ടിക്കറ്റ് നിരക്ക്. കൊച്ചിയിൽ നിന്ന് 2300 മുതൽ 54000 വരെയുമാണ് നിരക്ക്. കോഴിക്കോട് നിന്ന് ദുബായ്ക്ക് റെക്കോർഡ് തുകയാണ്. 23000 മുതൽ 1 ലക്ഷം വരെയാണ് ജനുവരി ഒന്നിലെ നിരക്ക്.



വിവിധ വെബ്സൈറ്റുകളിലും, ആപ്പുകളിലും നിരക്കുകൾക്ക് മാറ്റുമുണ്ട്. അതേസമയം ഡിസംബർ അവസാന ആഴ്ചയിൽ നിരക്ക് താരതമ്യേനെ കുറവാണെന്ന് സൈറ്റുകളിലെ കണക്ക് സൂചിപ്പിക്കുന്നു. നേരത്തെ ഇരട്ടി തുക ക്രിസ്മസ് ന്യൂഇയർ പ്രമാണിച്ച് കമ്പനികൾ ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.