ഇന്ത്യയിലെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ കുട്ടിപ്പാവാട ധരിക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ.  വിനോദസഞ്ചാരികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ അവര്‍ വിമാനത്താവളങ്ങളില്‍ എത്തുന്ന സമയത്ത് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിലെത്തുന്ന വിദേശ വനിതകളുടെ സുരക്ഷയ്ക്കായി രാജ്യത്ത് ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് വിദേശികള്‍ക്ക് നല്‍കുന്ന വെല്‍ക്കം കാര്‍ഡ് പരിചയപ്പെടുത്തികൊണ്ടായിരുന്നു കുട്ടിപ്പാവാട ധരിക്കരുതെന്നും രാത്രി പുറത്തിറങ്ങി നടക്കരുതെന്നുമുള്ള മന്ത്രിയുടെ നിര്‍ദേശം. ടൂറിസ്റ്റുകള്‍ക്കായുള്ള 1363 എന്ന ഹെല്‍പ് ലൈന്‍ നമ്പറും മന്ത്രി ഉദ്ഘാടനം ചെയ്തു. ടൂറിസ്റ്റുകള്‍ ടാക്സികളില്‍ സഞ്ചരിക്കുമ്പോള്‍ വാഹനത്തിന്‍റെ നമ്പര്‍ ഫോട്ടോയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.


അതേസമയം, വിദേശികളോട് എന്ത് ധരിക്കണമെന്നോ ധരിക്കരുതെന്നോ പറയുകയല്ലെന്നും, സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ശ്രദ്ധ വരുത്തുന്ന കാര്യത്തില്‍ ശ്രദ്ധ വെക്കണമെന്ന് നിര്‍ദ്ദേശിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.