ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുളിനെ  ഔദ്യോഗികവസതിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടുത്ത മാനസിക സംഘര്‍ഷം പുല്‍ നേരിട്ടുകൊണ്ടിരുന്നെന്നും അതിനാല്‍ ഇത് ആത്മഹത്യയാണെന്നാണ്  പ്രാഥമിക നിഗമനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി പിന്തുണയോടെ 2016 ഫിബ്രവരി 16 ന്  മുഖ്യമന്ത്രി പദത്തിലെത്തിയ അദ്ദേഹം നാലരമാസം ഭരണത്തില്‍ തുടര്‍ന്നു. 2016 ജൂലായില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം  രാജി വെച്ചെങ്കിലും ഔദ്യോഗികവസതി കലിഖോ ഒഴിഞ്ഞിട്ടില്ലായിരുന്നു.


1995ല്‍ ആദ്യമായി നിയമസഭയില്‍ എത്തിയ പുല്‍ മുക്ത മിത്തി സര്‍ക്കാരില്‍ ധനവകുപ്പ് കൈകാര്യം ചെയ്തു. 13 വര്‍ഷത്തോളം അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കാര്യ എക്‌സിക്യൂട്ടീവ് അംഗമായും ഏഴു വര്‍ഷം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.