ഗാന്ധിനഗർ :  ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മാധവ് സിംഗ് സോളങ്കി (Madhavsingh Solanki) അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു.  വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

1976 മുതല്‍ നാല് തവണ സോളങ്കി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായും മാധവ് സിങ് സോളങ്കി (Madhavsingh Solanki) സേവനമനുഷ്ഠിച്ചിട്ടുണ്ട്.  കൂടാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി ആയിരിക്കെ അദ്ദേഹം കേരളത്തിൻ്റെ (Kerala) ചുമതലയും വഹിച്ചിട്ടുണ്ട്. 1995 ല്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയ സമയത്ത് സോളങ്കിയ്ക്കായിരുന്നു കേരളത്തിന്റെ ചുമതലയുണ്ടായിരുന്നത്.


Also Read: Maharashtra: Bhandara യിലെ  ആശുപത്രിയിൽ വൻ തീപിടുത്തം, 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം 


സോളങ്കിയാണ് കോൺഗ്രസിന് (Congress) വോട്ടുനേടാൻ സഹായിച്ച KHAM ഫോർമുല നടപ്പാക്കിയത്.  അതുപോലെ സാമൂഹ്യ-സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടിയുള്ള സംവരണം ആദ്യമായി നടപ്പിലാക്കിയതും അദ്ദേഹമാണ്.  


മാധവ് സിംഗ് സോളങ്കിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) അനുശോചിച്ചു.  ഗുജറാത്ത് രാഷ്ട്രീയത്തിൽ (Gujarat Politics) പതിറ്റാണ്ടുകളോളം സുപ്രധാന കേന്ദ്രമായി പ്രവർത്തിച്ച സോളങ്കി പ്രബലനായിരുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.  കൂടാതെ പൊളിറ്റിക്സിനപ്പുറം വായനയ്ക്ക് പ്രാധാന്യം കൊടുത്തിരുന്ന സോളങ്കിയുമായുള്ള കൂടിക്കാഴ്ചകളിൽ പുസ്തകങ്ങളെ കുറിച്ചുള്ള ചർച്ചകളായിരുന്നു പ്രധാനമെന്നും മോദി ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക