ന്യൂഡൽഹി: കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി 2024 പുരസ്കാരം. 'പിങ്​ഗള കേശിനി' എന്ന കവിതാ സമാഹാരത്തിനാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. ​ഗാന രചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനാണ് മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ ജയകുമാർ.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം വളരെ പ്രധാനപ്പെട്ട അം​ഗീകാരമായി കരുതുന്നുവെന്ന് കെ ജയകുമാർ പ്രതികരിച്ചു. ഇത്തരം പുരസ്കാരങ്ങൾ വലിയ ഉത്തരവാദിത്തമാണ് എഴുത്തുകാരന് നൽകുന്നത്. ജോലിയിൽ തുടരവേ തന്നെ നിരവധി പുസ്തകങ്ങൾ രചിച്ച വ്യക്തിയാണ് കെ ജയകുമാറെന്നും ഏറ്റവും അനുയോജ്യമായ വ്യക്തിക്കാണ് പുരസ്കാരം ലഭിച്ചതെന്നും സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീനിവാസ റാവു അഭിപ്രായപ്പെട്ടു.


മലയാളത്തിലെ മൂന്നം​ഗ ജൂറി ഐക്യകണ്ഠേനയാണ് കെ ജയകുമാറിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് സാഹിത്യ അക്കാദമി നിർവാഹക സമിതി അം​ഗം കെപി രാമനുണ്ണി പറഞ്ഞു. 50 വർഷം നീണ്ട സാഹിത്യ ജീവിതത്തിൽ കെ ജയകുമാറിന് ലഭിക്കുന്ന വലിയ പുരസ്കാരമാണിത്. പ്രഭാ വർമ, കവടിയാർ രാമചന്ദ്രൻ, കൃഷ്ണൻ നമ്പൂതിരി എന്നിവർ ആയിരുന്നു ജൂറി അം​ഗങ്ങൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.