ന്യൂഡൽഹി: ട്വിറ്ററിൽ വിവരങ്ങൾ ചോർത്താനായി കേന്ദ്രം ജീവനക്കാരെ നിയമിച്ചതായി വെളിപ്പെടുത്തൽ. ട്വിറ്റർ മുൻ ഹെഡ് ഓഫ് സെക്യൂരിറ്റി
ആയിരുന്ന പീറ്റർ സാറ്റ്കോയുടേതാണ് വെളിപ്പെടുത്തൽ. അതീവ രഹസ്യമായ വൃക്തിഗത വിവരങ്ങൾ പരിശോധിക്കാനും കമ്പനി ഇവർക്ക് അനുമതി നൽകിയിരുന്നെന്നും പീറ്റർ സാറ്റ്കോയുടെ വെളിപ്പെടുത്തലിൽ പറയുന്നു. കർഷക സമരത്തിലാണ് ഇത്  കൂടുതലായി ഉപയോഗിക്കപ്പെട്ടതെന്നും പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് സംബന്ധിച്ച് യുഎസ് സെക്യൂരിറ്റീസ് ആൻറ് എക്സ്ചേഞ്ച് കമ്മീഷൻ,ഡിപ്പാർട്ട്മെൻറ് ഓഫ് ജസ്റ്റീസ്, ഫെഡറൽ ട്രേഡ് കമ്മീഷൻ എന്നിവർക്കും സാറ്റ്കോ പരാതി നൽകിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട രേഖകൾ ഡിപ്പാർട്ട്മെൻറ് ഓഫ് ജസ്റ്റീസിൻറെ  നാഷ്ണൽ സെക്യൂരിറ്റി ഡിവിഷനും സാറ്റ്കോ അയച്ചിട്ടുണ്ട്.


അതേസമയം സാറ്റ്കോയുടെ വെളിപ്പെടുത്തലുകളുടെ പിന്നാലെ  വിഷയത്തിൽ അന്വേഷണം വേണമെന്ന് കാണിച്ച് രാജ്യ സഭാ എംപി ഡോ.വി ശിവദാസൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. വാർത്തകൾ ശരിയാണെങ്കിൽ ഇത് ഭരണഘടനാ ലംഘനമാണെന്നും  സ്വകാര്യതയ്ക്കുള്ള അവകാശത്തിന് എതിരാണെന്നും അദ്ദേഹം കത്തിൽ സൂചിപ്പിക്കുന്നു. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കത്തിൽ എംപി ആവശ്യപ്പെട്ടു
 
ആരാണ് പീറ്റർ സാറ്റ്കോ?


സൈബർ സുരക്ഷാ മേഖലയിലെ വിദഗ്ധരിൽ ഒരാളാണ് പീറ്റർ സാറ്റ്കോ.1990 കളിൽ സറ്റ്കോ സർക്കാരുമായി സഹകരിക്കുകയും പെന്റഗൺ ഏജൻസിയായ ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് ഏജൻസിയിൽ പ്രവർത്തിക്കുകയും ചെയ്തു. ഗൂഗിളിലും പ്രമുഖ പേയ്‌മെന്റ് സേവനമായ സ്ട്രൈപ്പിലും അദ്ദേഹം ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 20 വർഷത്തിലേറെയായി സൈബർ സുരക്ഷാ മേഖലയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്.1998-ൽ യുഎസ് സെനറ്റിന് ആദ്യകാല ഇന്റർനെറ്റിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ഏഴ് യുവ ഹാക്കർമാരിൽ ഒരാളായാണ് സാറ്റ്കോ ശ്രദ്ധ നേടുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.