ന്യൂഡല്‍ഹി: ബിജെപി എംപിയും മുന്‍ കേന്ദ്ര മന്ത്രിയും ആയിരുന്ന  രത്തന്‍ ലാല്‍ കതാരിയ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹരിയാനയിൽ ദളിത് ജനങ്ങൾക്ക് എന്നും കരുത്തായിരുന്നു രത്തൻ ലാൽ. ഹരിയാനയിലെ അംബാല ലോക്‌സഭാ മണ്ഡലത്തിലെ പ്രതിനിധിയാണ്.  എന്നാല്‌ കുറച്ചു കാലങ്ങളായി  അസുഖബാധിതനായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഗുരുതരാവസ്ഥയില്‍ ഛത്തീസ്ഗഢിലെ പി.ജി.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം മോദി സര്‍ക്കാരില്‍ 2021 ജൂലായ് വരെ ജല്‍ ശക്തി, സാമൂഹ്യനീതി സഹമന്ത്രിയായിരുന്നു കതാരിയ. ഹരിയാനയിലെ അംബാല ലോക്‌സഭാ മണ്ഡലത്തിലെ പ്രതിനിധിയാണ്. മൂന്ന് തവണ എംപിയായിട്ടുണ്ട്. 2000 മുതല്‍ 2003 വരെ ഹരിയാന ബിജെപി അധ്യക്ഷനായിരുന്നു.


16-ാം ലോക്‌സഭയിലെ അംഗമായിരുന്ന രത്തൻ ലാൽ   അംബാലയിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. INC സ്ഥാനാർത്ഥിയായിരുന്ന രാജ് കുമാർ ബാൽമീകിയെ 612,121 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇതിനു മുമ്പ്  അംബാലയിൽ നിന്നും പതിമൂന്നാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പഞ്ചാബിലെ യമുനാനഗറിൽ 1951 ഡിസംബര്‍ 19ലാണ് ജനിച്ചത്. കുരുക്ഷേത്ര സർവകലാശാലയിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്.