ഭോപ്പാൽ: Fire at Bhopal Hospital: ഭോപ്പാലിൽ സർക്കാർ ആശുപത്രിയിൽ തീപ്പിടിത്തം. കമലാ നെഹ്‌റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ നാല് കുട്ടികൾ  വെന്തുമരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാത്രിയിലാണ് ആശുപത്രിയിലെ മൂന്നാം നിലയിൽ തീപിടുത്തമുണ്ടായത് (Fire Accident). വാർഡിൽ മൊത്തം 40 കുട്ടികളാണ് ഉണ്ടായിരുന്നത് ഇതിൽ 36 കുട്ടികളെ രക്ഷപ്പെടുത്തി. ഇവർ സുരക്ഷിതരാണ്. എന്നാൽ 4 കുഞ്ഞുങ്ങൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. 


 



Also Read: Mannarkkad Hotel Fire: മണ്ണാർക്കാട് ഹോട്ടലിൽ തീ പിടുത്തം, രണ്ട് മരണം, സംഭവം പുലർച്ചെ മൂന്ന് മണിയോടെ


പത്തോളം അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.  മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മന്ത്രി വിശ്വാസ് സാരംഗ് അറിയിച്ചു.


പ്രാഥമിക വിലയിരുത്തൽ അനുസരിച്ച്  ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ്. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.