ശ്രീന​ഗർ: ജമ്മുകശ്മീരിലെ ഝലം നദിയിൽ യാത്രാബോട്ട് മുങ്ങി നാല് പേർ മരിച്ചു. ഏഴ് പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ കാണാതായി. രക്ഷാപ്രവർത്തനം തുടരുകയാണ്. 20 പേരാണ് ബോട്ടിൽ സഞ്ചരിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ചയാണ് ഝലം നദിയിൽ ബോട്ട് മറിഞ്ഞത്. ​ഗന്ദ്ബൽ നൗ​ഗാം മേഖലയിലാണ് ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. ഇത് വരെ നാല് മൃതദേഹങ്ങൾ കണ്ടെടുത്തതായും കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.



ALSO READ: ഡിഷയിൽ ബസ് ഫ്‌ളൈ ഓവറിൽ നിന്നും താഴേക്ക് മറിഞ്ഞു; 5 മരണം, 38 പേർക്ക് പരിക്ക്


കഴിഞ്ഞ രണ്ട് ദിവസമായി മഴ തുടരുന്നതിനാൽ ഝലം ഉൾപ്പെടെയുള്ള നദികളെ ജലനിരപ്പ് ഉയർന്ന നിലയാണ്. ഇത് രക്ഷാപ്രവ‍ർത്തനത്തിന് തടസം സൃഷ്ടിക്കുന്നതായും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് തിങ്കളാഴ്ച ജമ്മു-ശ്രീന​ഗർ ദേശീയ പാത അടച്ചു.


കിഷ്ത്വരി പഥേറിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് എൻഎച്ച് 44 അടച്ചതായും ജനങ്ങൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്നും ജമ്മു കശ്മീർ ട്രാഫിക് പോലീസ് അറയിച്ചു. കനത്ത മഴയെ തുടർന്ന് ജമ്മു കശ്മീരിൻറെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.