മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ നായിക് നഗറിൽ നാലുനില കെട്ടിടം തകർന്നു വീണു. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളും പോലീസുകാരും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



രക്ഷാപ്രവർത്തനം തുടരുകയാണെന്ന് സിവിൽ ബോഡി ഉദ്യോഗസ്ഥരും അറിയിച്ചു. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തുകയാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇതുവരെ 8 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട് എന്നാണ്. ഇവരുടെ നില തൃപ്തികരമാണ് എന്നാണ് റിപ്പോർട്ട്. ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  കുറഞ്ഞത് 20 മുതൽ 25 വരെ പേർ കുടുങ്ങിക്കിടക്കുന്നതിനുള്ള സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. കുറച്ചു ദിവസം മുൻപ് മഹാരാഷ്ട്രയിലെ ബാന്ദ്ര വെസ്റ്റിലെ ശാസ്ത്രി നഗറിൽ ബഹുനില കെട്ടിടം തകർന്ന് ഒരാൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 



 


ചലച്ചിത്ര താരം അംബിക റാവു അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് 


ചലച്ചിത്ര താരവും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. 58 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. 


തൃശ്ശൂര്‍ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു. ഇതിനിടയിൽ കൊവിഡ് ബാധിച്ചിരുന്നു. ഇന്നലെ രാത്രിയോടെ ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്


ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത കുംബളങ്ങി നൈറ്റ്‌സില്‍ അംബിക റാവു അവതരിപ്പിച്ച  അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.