ഇംഫാൽ : ഒരു ഇടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്. സംഭവത്തിൽ പത്തിൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് തിങ്കളാഴ്ച ഉച്ചയോടെ തേങ്നൗപാൾ ജില്ലയിലാണ് വെടിവെയ്പ്പുണ്ടായിരിക്കുന്നതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ജില്ലിയിലെ ലെയ്തു ഗ്രാമത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റമുട്ടിയതായിട്ടാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സുരക്ഷസേന സംഭവ സ്ഥലത്തെത്തിയപ്പോൾ 13 ഓളം മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം മൃതദേഹങ്ങൾ അരികിൽ നിന്നും ആയുധങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലയെന്ന് സുരക്ഷസേനയെ ഉദ്ദരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ മിക്കവരും ലെയ്തു ഗ്രാമത്തിൽ നിന്നും പുറത്ത് നിന്നുള്ളവരാണ്.


ALSO READ : Cyclone Michuang Viral Video : മിഗ്ജൗമ് ചുഴലിക്കാറ്റിൽ വലഞ്ഞ് ജനം; ചെന്നൈയിൽ നടുറോഡിൽ ഭീമൻ മുതല


കഴിഞ്ഞ ദിവസം മണിപ്പൂർ സർക്കാർ സംസ്ഥാനത്ത ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ ചില മേഖലയിൽ സേവനത്തിനുള്ള വിലക്ക് ഡിസംബർ 18 വരെ തുടരുമെന്ന് സർക്കാരിന്റെ വിജ്ഞാപനത്തിൽ പറയുന്നു. മണിപ്പൂരിൽ കലാപം പുറപ്പെട്ടതിന് പിന്നാലെ ഈ വർഷം മെയ് മുതലാണ് സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചത്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.