Gorakhpur: മഴ ദൈവത്തെ പ്രസാദിപ്പിക്കാന്‍ തവളകളുടെ വിവാഹം നടത്തി ഒരു കൂട്ടം ജനങ്ങള്‍...!! ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിലാണ്  സംഭവം.  


COMMERCIAL BREAK
SCROLL TO CONTINUE READING

തവളകളുടെ വിവാഹം ആചാര പ്രകാരം നടത്തിയാല്‍ ദേവേന്ദ്രന്‍ പ്രസാദിക്കുമെന്നും വരള്‍ച്ചയില്‍ നിന്നും മോചനം ലഭിക്കുമെന്നുമാണ് വിശ്വാസം. ജൂലൈ 19 നാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.   കാലാകാലങ്ങളായി പിന്തുടരുന്ന ഒരു വിശ്വാസമാണ് ഈ ചടങ്ങിന് പിന്നിലെന്ന് പരിപാടി സംഘടിപ്പിച്ച രാധാകാന്ത് വർമ ​​പറഞ്ഞു. കഠിന വരള്‍ച്ചയുടെ ഒരു ഭൂതകാലം ഉണ്ടായിരുന്നു. കര്‍ഷകര്‍ നെല്ല് വിതയ്ക്കാന്‍ മാസങ്ങളോളം  മഴ കാത്തിരുന്ന സമയം. അക്കാലത്ത് തവളകളുടെ വിവാഹം ആചാരപൂര്‍വ്വം നടത്തിയതോടെ പ്രദേശത്ത് മഴ പെയ്യുകയുണ്ടായി, ഇതാണ് ഈ ആചാരത്തിന് പിന്നിലെന്ന്  രാധാകാന്ത് വർമ ​​ചൂണ്ടിക്കാട്ടി.  


Also Read :  Bizarre Incident: മഴ പെയ്യുന്നില്ല, ദേവേന്ദ്രനെതിരെ പരാതിയുമായി കര്‍ഷകന്‍..!!


പ്രദേശത്തെ ആളുകളുടെ വിശ്വാസമനുസരിച്ച്  ഇതൊരു പ്രധാന ചടങ്ങാണ്. "അവർ (തവളകള്‍)  വിവാഹിതരായിരിക്കുന്നു. ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു, മഴ പെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," വർമ്മ കൂട്ടിച്ചേർത്തു.


തവളകളുടെ വിവാഹ ചിത്രങ്ങള്‍ കാണാം....  



നിരവധി ആളുകളാണ് തവളകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.  തവളകളെ മണ്ഡപത്തില്‍ പിടിച്ചിരുത്താന്‍ സംഘാടകര്‍ പാടുപെട്ടു എന്നതാണ് വസ്തുത.  ഒരു പറ്റം പുരോഹിതര്‍ മന്ത്രങ്ങളും ശ്ലോകങ്ങളും ജപിച്ചപ്പോൾ നിരവധി ആളുകൾ ഈ മംഗള കര്‍മ്മത്തിന് സാക്ഷ്യം വഹിച്ചു.


എല്ലാ വിവാഹവും പോലെ തവളകളുടെ വിവാഹത്തിന് ശേഷം സത്ക്കാരവും നടന്നിരുന്നു.  വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക്  സംഘാടകര്‍  വിരുന്ന് നല്‍കിയിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.