Fuel Price നൂറ് കടന്നു, ഇന്ധനവില വര്‍ദ്ധനയ്ക്ക് കാരണം അന്താരാഷ്ട്ര വിപണിയെന്ന് പെട്രോളിയം മന്ത്രി Dharmendra Pradhan
കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഇന്ധനവില നൂറു കടന്നിരിയ്ക്കുകയാണ് .
New Delhi: കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഇന്ധനവില നൂറു കടന്നിരിയ്ക്കുകയാണ് .
പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് നാലാം തവണയാണ് ഇന്ധനവില (Fuel Price) വര്‍ദ്ധിപ്പിക്കുന്നത്. കഴിഞ്ഞ 37 ദിവസത്തിനുള്ളില്‍ 21 തവണയാണ് ഇന്ധനവില എണ്ണക്കമ്പനികള്‍ കൂട്ടിയത്.
ഇന്നത്തെ വില വര്‍ദ്ധനയോടെ രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില സെഞ്ചുറിയും കടന്നു കുതിക്കുകയാണ്.
കേരളത്തിലും ചില ജില്ലകളില്‍ പെട്രോള്‍ വില നൂറു രൂപ കടന്നു. തിരുവനന്തപുരത്തും വയനാട്ടിലുമാണ് ഇന്ധനവില സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മൂന്നക്കം കടന്നത്. പ്രീമിയം പെട്രോളിന് പാറശാലയില്‍ ലിറ്ററിന് 101.14 രൂപയും ബത്തേരിയില്‍ 100.24 രൂപയുമാണ് ഇന്നത്തെ വില.
ഇന്ന് വില വര്‍ദ്ധനവ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ജമ്മു കാഷ്മീര്‍ സംസ്ഥാനങ്ങളിലാണ്.
Also Read: GST വരുമാനത്തിൽ കുറവ്; മെയ് മാസത്തിലെ വരുമാനം 1,02,709 കോടി രൂപ
അതേസമയം, രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധം ഉയരുന്ന അവസരത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ (Dharmendra Pradhan) വിശദീകരണം നല്‍കി. രാജ്യത്ത് ഇപ്പോള്‍ ഇന്ധനവില വര്‍ദ്ധിക്കുന്നതിന്‍റെ പ്രധാന കാരണം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ വര്‍ദ്ധനവാണ് എന്ന് മന്ത്രി വ്യക്തമാക്കി.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ബാരലിന് വില 70 ഡോളറായി വര്‍ദ്ധിച്ചതാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിക്കുന്നത്, അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ആവശ്യമായ 80% ഇന്ധനവും ഇറക്കുമതി ചെയ്യുന്നതിനാല്‍ വില വര്‍ദ്ധന ഉപഭോക്താക്കളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: Petrol Price Kerala: ഇന്ന് സെഞ്ചുറി അടിച്ച് പെട്രോൾ വില, മൂന്നിടങ്ങളിൽ 100 രൂപ
കൂടാതെ, ഇന്ധനവില നിയന്ത്രിക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ GST പരിധിയില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അതിന് GST കൗണ്‍സിലില്‍ അംഗങ്ങള്‍ സമ്മതിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
പെട്രോള്‍ വില നിയന്ത്രണം 2010ലും ഡീസലിന്റേത് 2014ലും സര്‍ക്കാര്‍ ഉപേക്ഷിച്ചതിന്റെ മറവിലാണ് എണ്ണക്കമ്പനികള്‍ വിലകൂട്ടല്‍ പതിവാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...