Fuel Price Today: വരും മാസങ്ങളില്‍ ഇന്ധനവില കുറഞ്ഞേക്കാം...! കാരണമിതാണ്
ഇന്ധനവിലയില്‍ വരും മാസങ്ങളില്‍ കുറവ് വന്നേക്കാം... സൂചനകള്‍ നല്‍കിയിരിയ്ക്കുന്നത് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ്.
New Delhi: ഇന്ധനവിലയില്‍ വരും മാസങ്ങളില്‍ കുറവ് വന്നേക്കാം... സൂചനകള്‍ നല്‍കിയിരിയ്ക്കുന്നത് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. അസംസ്കൃത എണ്ണവിലയില്‍ കുറവ് വരുന്നത്തോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറഞ്ഞേക്കുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി (Hardeep Singh Puri) പറഞ്ഞു. ഇന്ധന വിലയില്‍ (Fuel Price) കുറവ് വരുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി.
അതേസമയം, ഇന്ധനവില ഉയരുന്നതില്‍ മുന്‍ UPA സര്‍ക്കാരിനെ പഴിയ്ക്കാനും മന്ത്രി മറന്നില്ല. രാജ്യത്ത് ഇന്ധന വില ഉയരുന്നത് UPA സര്‍ക്കാര്‍ നടത്തിയ "ചില നടപടികള്‍" മൂലമാണ് എന്ന പരോക്ഷ സൂചനയും അദ്ദേഹം നല്‍കി.
നിലവില്‍ ലിറ്ററിന് 32 രൂപയാണ് എക്സൈസ് തീരുവ ചുമത്തിയിരിക്കുന്നത്. ഇത് രാജ്യത്തെ വിവിധ ക്ഷേമ പദ്ധതികൾക്കായി ചെലവഴിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, 2010 ഏപ്രിലിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ എക്സൈസ് തീരുവ ഇന്നും അതേപോലെ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
Also Read: Fuel Price in Kerala Today: പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല
കേന്ദ്ര സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് ഇത്തരം തീരുവകളിലൂടെയാണ്. രാജ്യത്തെ 80 കോടി ആളുകൾക്ക് സൗജന്യ റേഷൻ നൽകുന്നു, സൗജന്യ വാക്സിനേഷൻ തുടങ്ങിയ ആനുകൂല്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ധനവിലയ്ക്കുള്ള തീരുവ കുറയ്ക്കാൻ സാധ്യത ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍, അന്താരാഷ്ട്രതലത്തില്‍ അസംസ്കൃത എണ്ണവിലയില്‍ വരുന്ന മാറ്റം രാജ്യാന്തര വിപണിയില,പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന വിവിധ നികുതിയിനങ്ങള്‍ ആണ് ഇന്ധനവിലയെ സെഞ്ച്വറിയില്‍ എത്തിച്ചത്....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...