New Delhi: കഴിഞ്ഞ ഒരു മാസമായി  രാജ്യത്ത് ഇന്ധനവില ഉയര്‍ന്ന  നിരക്കില്‍  മാറ്റമില്ലാതെ തുടരുകയാണ്. എന്നാല്‍ കഴിഞ്ഞ രണ്ട്  ദിവസമായി  ഡീസല്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് പെട്രോല്‍ വില  (Petrol Price) മാറ്റമില്ലാതെ തുടരുമ്പോള്‍ ഡീസല്‍ വില (Diesel Price) തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന്   20 പൈസയുടെ കുറവാണ് ഉണ്ടായിരിയ്ക്കുന്നത്.  ഇന്നലെ  ഡീസല്‍  വില ലിറ്ററിന് 21 പൈസയാണ് കുറഞ്ഞത്.  രണ്ട് ദിവസത്തിനുള്ളില്‍  41 പൈസയുടെ കുറവാണ് ഡീസല്‍ വിലയില്‍ ഉണ്ടായിരിയ്ക്കുന്നത്. 


രാജ്യത്ത് കഴിഞ്ഞ ഒരു മാസമായി ഇന്ധനവില (Fuel Price)   "ഉയര്‍ന്ന നിരക്കില്‍" മാറ്റമില്ലാതെ തുടരുകയാണ്. ..!!   കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലാണ് നിലകൊള്ളുന്നത്.  രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലാണ്. പെട്രോള്‍ വില ഏറ്റവും അവസാനമായി വര്‍ധിച്ചത് കഴിഞ്ഞ  ജൂലൈ 17നാണ്. അന്ന് പെട്രോളിന് 34 പൈസയാണ്  കൂടിയത്


ഏപ്രില്‍ മാസത്തില്‍ 5 സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍,  തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇന്ധനവിലയില്‍  വീണ്ടും കുതിപ്പ് ആരംഭിച്ചു.   രാജ്യത്തെ ഒട്ടു മിക്ക ജില്ലകളിലും പെട്രോള്‍ ഡീസല്‍ വില 100 ന് മുകളിലാണ്. 


എന്നാല്‍, ഇത്  32ാംദിവസമാണ് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നത്.  രാജ്യത്ത് ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം പെട്രോള്‍  വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.


Also Read: Surprise..!! Petrol, Diesel Price: ഇന്ധന വിലയില്‍ മാറ്റമില്ലാതെ ഒരു മാസം..!!


കേരളത്തില്‍  തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 103.82 രൂപയാണ്. ഡീസലിന് വില ലിറ്ററിന് 96.06 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.57 രൂപയാണ് വില. ഡീസല്‍ ഒരു ലിറ്ററിന് 93.93 രൂപയും. കോഴിക്കോട് നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 102.00 രൂപയാണ്. ഡീസല്‍ വില 94.37 രൂപയുമാണ്.


രാജ്യത്ത്  ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ എണ്ണക്കമ്പനികളാണ് ദിവസവും പെട്രോള്‍, ഡീസല്‍ വില പുതുക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിനിമയ  നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതുക്കിയ  ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.