Funny Video: കൗമാരം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുവര്‍ണ്ണ കാലഘട്ടമാണ്. കൗമാരക്കാരുടെ കുസൃതിയും ആഹ്ളാദവും തമാശകളും, ശരിയ്ക്കും പറഞ്ഞപറഞ്ഞാല്‍ അത് വേറെ ലെവലാണ്...  ഒന്നിനെക്കുറിച്ചും ഓര്‍ത്ത് വിഷമിക്കാതെ ജീവിതം ആനന്ദത്തോടെ ചിലവിടുന്ന സമയം.... 


COMMERCIAL BREAK
SCROLL TO CONTINUE READING

കൗമാരക്കാരായ സുഹൃത്തുക്കള്‍  പരസ്പരം ആസ്വദിക്കാൻ പുതിയ പുതിയ വഴികൾ തേടാറുണ്ട്. ചിലപ്പോൾ സുഹൃത്തുക്കൾ വിനോദത്തിന്‍റെ  സീമകള്‍ പോലും മറികടക്കും. അടുത്തിടെ, പുറത്തുവന്ന ഒരു വീഡിയോ ഇതാണ് തെളിയിക്കുന്നത്. 


ചില ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒപ്പിക്കുന്ന ഒരു രസകരമായ പണിയാണ് ഈ വീഡിയോയില്‍...!!    


ഉറങ്ങുകയായിരുന്ന സുഹൃത്തിനെ ബലമായി എടുത്ത് സ്കൂട്ടറില്‍ ഇരുത്തി  വളരെ വേഗം  ഓടിച്ചു പോകുന്ന ചില സുഹൃത്തുക്കളാണ്  ഈ വീഡിയോയിലെ താരങ്ങള്‍.....  തനിക്ക് എന്ത് സംഭവിച്ചുവെന്ന് ഉറങ്ങുകയായിരുന്ന ആ കുട്ടി  മനസിലാക്കുന്നത്‌ തന്നെ വളരെ വൈകിയാണ്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി.


സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ ഒരു ആൺകുട്ടി വളരെ സുഖമായി ഉറങ്ങുന്നതായി കാണാം  അപ്പോള്‍ അവിടെയെത്തുന്ന അവന്‍റെ സുഹൃത്തുക്കളാണ് വികൃതി ഒപ്പിക്കുന്നത്.  ഉറങ്ങിക്കിടന്ന പയ്യനെ  രണ്ടുപേര്‍ ചേര്‍ന്ന് എടുത്ത് സ്കൂട്ടറിൽ ഇരുത്തി, വളരെ വേഗം ഓടിച്ചു പോകുകയാണ്.  ഉറക്കത്തില്‍ ഓടുന്നപോലെ തോന്നിയ പയ്യന്‍ കണ്ണ് തുറന്ന് നോക്കുമ്പോള്‍ താന്‍ സ്കൂട്ടറില്‍  ഇരിയ്ക്കുന്നതായാണ്  കാണുന്നത്.  


വീഡിയോ കാണാം:-



 


ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ  സ്വയം ഇരിയ്ക്കുന്നതായി കണ്ടപ്പോൾ  ആ പയ്യന് ഒന്നും തന്നെ പറയാന്‍ കഴിഞ്ഞില്ല.  സുഹൃത്തുക്കൾ തന്നെ പറ്റിച്ചതാണ് എന്ന്  മനസിലാക്കാന്‍ ഇത്തിരി സമയമെടുത്തു എന്ന് തന്നെ പറയാം...  ഈ വീഡിയോ കണ്ട ആളുകൾക്ക് ചിരിയടക്കാൻ കഴിയില്ല എന്നത്  വാസ്തവമാണ്.   


ഇൻസ്റ്റഗ്രാമിൽ  പങ്കുവച് ഈ വീഡിയോ രസകരമായ ഈ വീഡിയോ ധാരാളം ആളുകൾ കാണുന്നുണ്ട്. അതേപോലെ രസകരമായ പ്രതികരണങ്ങളുമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.  സമാധാനത്തോടെ  ഉറങ്ങാന്‍ പോലും സമ്മതിക്കുന്നില്ല എന്നാണ് ചിലര്‍ പ്രതികരിച്ചത്.  


ഈ വീഡിയോ ഇതിനോടകം ആയിരകണക്കിന്  വ്യൂസ് നേടിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.