Viral Video: സോഷ്യൽ മീഡിയ ലോകം എന്നുപറയുന്നത് രസകരമായ വീഡിയോകൾ കൊണ്ട് നിറഞ്ഞതാണ് അല്ലെ? ഇവിടെ ദിനവും എന്തെങ്കിലുമൊക്കെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു വ്യക്തിയുടെ വീഡിയോ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ധാരാളമായി ഷെയർ ചെയ്തിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വീഡിയോയിൽ ആ വ്യക്തി പറയുന്നത് കേട്ടാൽ ചിരിച്ച് ചിരിച്ച് നിങ്ങൾക്ക് വയറുവേദന എടുക്കുമെന്ന കാര്യത്തിൽ സംശയമില്ല.  ആ വ്യക്തിയോട് താൻ ഏതുതരം പെൺകുട്ടിയെയാണ് വിവാഹം കഴിക്കാൻ  ഇഷ്ടപ്പെടുന്നത്? എന്നതാണ് ചോദ്യം.  


Also Read: viral video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്ന ആളുടെ നേർക്ക് പത്തിയുയർത്തി പാമ്പ്! കാണാം


അതിനു മറുപടിയായി അയാൾ പറയുന്നത് താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി മേക്കപ്പ് ഇടണം, ചുവന്ന ലിപ്സ്റ്റിക്ക് ഇടണം കൺമഷി എഴുതണം കൂടാതെ ജീൻസും ധരിക്കണം എന്നാണ്.


എന്നാൽ ഇതിന് ശേഷം അയാൾ പറയുന്ന കാര്യമാണ് ഈ വീഡിയോ വൈറലാകാൻ കാരണം എന്നുവേണം പറയാൻ. തടിച്ച പെൺകുട്ടിയിലാണ് തനിക്ക് താൽപര്യമെന്ന്  പറയുമ്പോൾ മെലിഞ്ഞ കുട്ടിയെ ഇഷ്ടമില്ലെയെന്ന ചോദ്യത്തിന് മെലിഞ്ഞിരുന്നാൽ ഭാരിച്ച പണികളൊന്നും എടുക്കാൻ കഴിയില്ലയെന്നും ഇയാൾ പറയുന്നത് നമുക്ക് വീഡിയോയിൽ കാണാം.


 



Also Read: Old ATM: പഴയ ATM ല്‍ നിന്നും പണത്തിന്‍റെ പെരുമഴ, മെഷീന്‍ പൊളിച്ച യുവാക്കള്‍ക്ക് ലഭിച്ചത് ലക്ഷങ്ങള്‍ ..! !


കൂടാതെ പെൺകുട്ടി എവിടെനിന്നുമുള്ളതായിരിക്കണം എന്ന ചോദ്യത്തിന് പെൺകുട്ടി റാഞ്ചിയിൽ നിന്നായിരിക്കണം എന്ന് അയാൾ പറയുന്നുണ്ട് എങ്കിലുംമുംബൈയിൽ നിന്നുള്ള പെൺകുട്ടിയായാലും കുഴപ്പമില്ലയെന്ന് പറയുന്ന ഇയാൾ പെൺകുട്ടി സുന്ദരിയായിരിക്കണം എന്നും പറയുന്നുണ്ട്.


ശേഷം പെൺകുട്ടിയുടെ പേര് എന്തായിരിക്കണം എന്ന ചോദ്യത്തിന് രവീണ ടണ്ടൻ എന്നായിരിക്കണമെന്നാണ് യുവാവ് പറയുന്നത്.  എന്തായാലും വീഡിയോ കണ്ടാൽ നിങ്ങൾ ചിരി നിർത്തില്ലയെന്നത് ഉറപ്പാണ്.


Also Read: Viral Video: ഈ കുഞ്ഞിക്കൊമ്പ് ഒരു ശല്യമായല്ലോ... ഒരു ഉമ്മ കൊടുക്കാനും പറ്റുന്നില്ല...!! ആനക്കുട്ടികള്‍ പരസ്പരം ഉമ്മ വയ്ക്കുന്നത് കണ്ടോ?


സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലാണ് (Instagram) ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  bhutni_ke_memes എന്ന പേജിലാണ് വീഡിയോ ഉള്ളത്.  യുവാവിന്റെ ഇഷ്ടത്തെക്കുറിച്ച് നെറ്റിസണിലും നിരവധി കമന്റുകൾ വന്നിട്ടുണ്ട്.   ഇദ്ദേഹത്തിന്റെ ആശയം അത്ഭുതകരമാണെന്നും. ഒരു ഉപയോക്താവ് തന്റെ സുഹൃത്തിനെ ടാഗ് ചെയ്ത്കൊണ്ട് അവന്റെ ചിന്തകൾ നിങ്ങളുടേതിന് സമാനമാണെന്നും കമന്റ് ചെയ്തിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.