PM Modi News: രാജ്യം ആതിഥേയത്വം വഹിക്കുന്ന G20 ഉച്ചകോടി  ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും ഭരണ മികവിനേയും  വാനോളം പുകഴ്ത്തി ബ്രിട്ടീഷ് പത്രം ദ ടെലഗ്രാഫ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Weekly Tarot Horoscope: ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ഈ ആഴ്ച കാത്തിരിയ്ക്കുന്നത് വന്‍ നേട്ടങ്ങള്‍ 
 
പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യയ്ക്ക് അടിക്കടി മുന്നേറുകയാണ് എന്നും  രാജ്യം രാഷ്ട്രീയ സ്ഥിരത കൈവരിച്ചിരിക്കുന്നതായും പത്രം ചൂണ്ടിക്കാട്ടി. 


Also Read:  New Rules From September 1, 2023: എൽപിജി സിലിണ്ടര്‍ വില മുതല്‍ IPO ലിസ്റ്റിംഗ് വരെ, സെപ്റ്റംബര്‍ മാസത്തില്‍ ഏറെ സാമ്പത്തിക മാറ്റങ്ങള്‍ 
 
ബ്രിട്ടീഷ് പത്രമായ ദ ടെലഗ്രാഫ് ആണ് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ ഏറെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ബ്രിട്ടീഷ് എഴുത്തുകാരൻ ബെൻ റൈറ്റ് എഴുതിയ ഈ ലേഖനത്തിൽ, പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന് കീഴിൽ രാജ്യം നേടിയ പുരോഗതി, രാഷ്ട്രീയ സ്ഥിരത, നിയമ സംവിധാനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും നേടിയ പുരോഗതി എന്നിവ എടുത്തു കാട്ടുന്നു.  


ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയാക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ ദൃഢ നിശ്ചയത്തെ യാഥാർത്ഥ്യബോധത്തോടെയുള്ള ലക്ഷ്യമായാണ് എഴുത്തുകാരൻ ബെൻ റൈറ്റ് ലേഖനത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. 


"അടുത്ത വർഷത്തെ പൊതു തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ, തന്‍റെ മൂന്നാം ടേമിന്‍റെ അവസാനത്തോടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് മോദി അടുത്തിടെ 'ഉറപ്പ്' നൽകിയിരുന്നു. ഇത് തികച്ചും റിയലിസ്റ്റിക് ലക്ഷ്യമാണ്. ഇന്ത്യയുടെ ജിഡിപി 3.7 ട്രില്യൺ ഡോളറാണ്, സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ച വേഗത്തിൽ വളരാത്ത ജർമ്മനി (4.2 ട്രില്യൺ), ജപ്പാൻ (4.4 ട്രില്യൺ) തുടങ്ങിയ രാജ്യങ്ങളെ 2029 ഓടെ ഇന്ത്യയ്ക്ക് മറികടക്കേണ്ടതുണ്ട്", റൈറ്റ് എഴുതുന്നു.


2047-ഓടെ ഒരു വികസിത രാഷ്ട്രമാകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്, ലേഖനം ചൂണ്ടിക്കാട്ടുന്നു. സ്വാതന്ത്ര്യത്തിന്‍റെ 100 വർഷം തികയുന്ന 2047-ഓടെ ഇന്ത്യയെ  ഒരു വികസിത രാജ്യമാകണമെന്നും പ്രധാനമന്ത്രി മോദി  ആഗ്രഹിക്കുന്നു. ഇത് വളരെ ധീരമായ അഭിലാഷമാണ്. IMF കണക്കുകൾ പ്രകാരം, പ്രതിശീർഷ വാർഷിക വരുമാനം ഇന്നത്തെ 2,601 ഡോളറിൽ നിന്ന് 21,664 ഡോളറായി ഉയരും. ഇത് രാജ്യം കൈവരിയ്ക്കുന്ന ഏറെ നിർണ്ണായകമായ നേട്ടമാണ്.


പ്രധാനമന്ത്രി മോദിയുടെ രണ്ട് ഭരണകാലത്തെക്കുറിച്ചും ഒരു വിവരണം ദി ടെലിഗ്രാഫ് ലേഖനം നൽകുന്നുണ്ട്. 


രാജ്യത്തെ മുഴുവൻ ആളുകൾക്കും ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്ന് ഉറപ്പാക്കുക, കൂടുതൽ ക്ഷേമ പദ്ധതികൾ അവതരിപ്പിക്കുക തുടങ്ങിയവയിലാണ് പ്രധാനമന്ത്രി മോദിയുടെ ആദ്യ ടേം ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂടാതെ, കഴിയുന്നിടത്തോളം സബ്‌സിഡിയുള്ള പാചക വാതക വിതരണവും സർക്കാർ ധനസഹായത്തോടെയുള്ള ശൗചാലയ നിർമ്മാണവും ഏറെ ശ്രദ്ധ നേടിയിരുന്നു.   


മോദിയുടെ രണ്ടാം ടേം യഥാർത്ഥത്തിൽ ബിസിനസ്സ് അനുകൂല അജണ്ടയിൽ ഊന്നിയുള്ളതാണ്  എന്നാണ് ലേഖനം പറയുന്നത്. സമ്പത്ത് സൃഷ്‌ടിക്കുന്നവരെ പ്രശംസിക്കുകയും ഫാർമസ്യൂട്ടിക്കൽസ്, മൊബൈൽ ഫോണുകൾ, കാറുകൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പാദന മേഖലകളിൽ രാജ്യത്തിന്‍റെ കഴിവുകൾ വര്‍ദ്ധിപ്പിക്കുന്നതിന് ഉത്പ്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹനത്തിനായി 2 ട്രില്യൺ രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്തിരുന്നു. 


ബെൻ റൈറ്റ് പറയുന്നതനുസരിച്ച്, 'ഒരുകാലത്ത് വളരെ കാര്യക്ഷമമല്ലാത്ത, പണത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥ 21-ാം നൂറ്റാണ്ടിലേക്ക് മിന്നൽ വേഗത്തിൽ പായുകയാണ്... ഇന്ത്യൻ പ്രധാനമന്ത്രി കോർപ്പറേഷൻ നികുതി 35 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറച്ചു, കൂടുതൽ വിദേശ നിക്ഷേപത്തിനുള്ള അവസരങ്ങൾ രാജ്യം തുറന്നുകൊടുത്തു. രാജ്യവ്യാപകമായ ചരക്ക് സേവന നികുതി (GST) പ്രാദേശിക നികുതികളുടെ അമ്പരപ്പിക്കുന്ന ഒരു നീണ്ട നിരയെ മാറ്റിസ്ഥാപിച്ചു.


കുറഞ്ഞ സമയത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയാക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ വാഗ്ദാനത്തെ ഒരു മുന്നേറ്റമായാണ് ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്... 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.