ഗെയിൽ റിക്രൂട്ട്‌മെന്റ് 2023: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ അസോസിയേറ്റ് തസ്തികകളിലേക്കുള്ള രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു. താൽപ്പര്യമുള്ളവർക്ക് gailgas.com ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 2023 ഏപ്രിൽ 10 ആണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിലെ 120 തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

​ഗെയിൽ റിക്രൂട്ട്‌മെന്റ് 2023: ഒഴിവുകളുടെ വിശദാംശങ്ങൾ


സീനിയർ അസോസിയേറ്റ് (ടെക്‌നിക്കൽ): 72 തസ്തികകൾ
സീനിയർ അസോസിയേറ്റ് (ഫയർ & സേഫ്റ്റി): 12 തസ്തികകൾ
സീനിയർ അസോസിയേറ്റ് (മാർക്കറ്റിംഗ്): ആറ് തസ്തികകൾ
സീനിയർ അസോസിയേറ്റ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്): ആറ് തസ്തികകൾ
സീനിയർ അസോസിയേറ്റ് (കമ്പനി സെക്രട്ടറി): രണ്ട് തസ്തികകൾ
സീനിയർ അസോസിയേറ്റ് (ഹ്യൂമൻ റിസോഴ്സ്): ആറ് തസ്തികകൾ
ജൂനിയർ അസോസിയേറ്റ്: 16 തസ്തികകൾ


ALSO READ: SBI SCO Recruitment 2023: എസ്ബിഐയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ രണ്ട് ദിവസം മാത്രം


ശമ്പളം: സീനിയർ അസോസിയേറ്റ്സിന് പ്രതിമാസം 60,000 രൂപയും ജൂനിയർ അസോസിയേറ്റ്സിന് പ്രതിമാസം 40,000 രൂപയുമാണ് ശമ്പളം. ഇതിൽ പേ, എച്ച്ആർഎ, മറ്റ് അലവൻസുകൾ എന്നിവ ഉൾപ്പെടുന്നു.


അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾ gailgas.com എന്ന ഗെയിൽ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഏപ്രിൽ 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.