Anti - Covid Pill : കോവിഡ് രോഗത്തിനുള്ള ഇന്ത്യൻ നിർമ്മിത മോള്‍നുപിരാവിര്‍ ഗുളികകൾക്ക് ഉടൻ അനുമതി ലഭിച്ചേക്കും
സിഎസ്ഐആർ കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പ് ചെയർമാൻ ഡോ രാം വിശ്വകർമയാണ് വിവരം അറിയിച്ചത്.
New Delhi : കോവിഡ് രോഗബാധയുടെ (Covid 19) ചികിത്സയ്ക്കുള്ള ഇന്ത്യൻ നിർമ്മിത മരുന്നായ മോള്‍നുപിരാവിര്‍ ഗുളികകൾക്ക് (Covid Pill) ഉടൻ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. സിഎസ്ഐആർ കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പ് ചെയർമാൻ ഡോ രാം വിശ്വകർമയാണ് വിവരം അറിയിച്ചത്. ഓറൽ ആന്റി വൈറൽ മരുന്നുകളാണ് മോള്‍നുപിരാവിര്‍. കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന രോഗികൾക്കാണ് ഈ മരുന്ന് നൽകുന്നത്.
അതെ സമയം ഫൈസറിന്റെ പ്കസ്ലോവിഡും ഉടൻ എത്താൻ സാധ്യതയുണ്ട്. എന്നാൽ കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ പാൻഡെമിക്കിൽ നിന്ന് എൻഡെമിക്കിലേക്ക് മാറുന്ന സാഹചര്യത്തിൽ ഈ മരുന്നുകൾക്ക് വാക്‌സിനേഷനെക്കാൾ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: India COVID Update : രാജ്യത്ത് 13,091 പേർക്ക് കൂടി കോവിഡ് രോഗബാധ ; 13,878 പേർ രോഗമുക്തി നേടി
മാത്രമല്ല ഈ മരുന്നുകൾക്ക് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുകെ റെഗുലേറ്ററിന്റെ അംഗീകാരത്തിന് മുമ്പ് നിലവിൽ മോൾനുപിരാവിറിന്റെ അനുമതിയ്ക്കായി ഇവിടെ അപെക്ഷ സമർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ അനുമതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസത്തോടെ തന്നെ മരുന്ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫൈസർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ക്ലിനിക്കൽ ട്രയലുകൾ പ്രകാരം ഇത് ആളുകളിൽ ആശുപത്രി വാസത്തിനുള്ള സാധ്യത കുറയ്ക്കാനും, 89 ശതമാനം വരെ മരണനിരക്ക് കുറയ്ക്കാനും സഹായിക്കും.
ALSO READ: India COVID Update : രാജ്യത്ത് 11,466 പേർക്ക് കൂടി കോവിഡ് രോഗബാധ; 460 മരണം
മരുന്നിന്റെ നിർമ്മാണത്തിന് മെർക്ക് ഇതിനകം അഞ്ച് കമ്പനികളുമായി കരാർ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നിരവധി കമ്പനികൾക്ക് മെർക്ക് ഈ ലൈസൻസ് നൽകിയത് പോലെ, ഫൈസറും ചെയ്യുമെന്ന് ഡോക്ടർ പറഞ്ഞു. ആഗോള ഉപയോഗത്തിന് ആവശ്യമായ മരുന്നുകൾ നിർമ്മിക്കാൻ ഫൈസർ ഇന്ത്യൻ ശേഷി ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹത്തെ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...