മഹാരാഷ്ട്ര: ഗാന്ധിധാം-പുരി എക്‌സ്‌പ്രസ് ട്രെയിനിൽ തീപിടിത്തം. മഹാരാഷ്ട്രയിലെ നന്ദുർബാർ സ്‌റ്റേഷന് സമീപത്ത് വച്ചാണ് തീപിടിത്തമുണ്ടായത്. രാവിലെ പത്തരയോടെയാണ് സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ പാൻട്രി കാറിൽ തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്.



COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെന്ന് പശ്ചിമ റെയിൽവേ ചീഫ് വക്താവ് സുമിത് താക്കൂർ പറഞ്ഞു. ലോക്കൽ പോലീസ്, അഗ്നിശമന സേന, ദുരന്തനിവാരണ സേന എന്നിവരെ വിവരം അറിയിക്കുകയും ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.


വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥരും ലോക്കൽ ഫയർ ബ്രിഗേഡും ട്രെയിൻ ജീവനക്കാരും ഉടൻ തന്നെ തീ അണച്ചു. തീപിടിച്ച പാൻട്രി കാർ വേർപെടുത്തി തൊട്ടടുത്ത കോച്ചുകളിലേക്ക് തീ പടരുന്നത് തടഞ്ഞെന്നും സുമിത് താക്കൂർ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.