ഫോബ്സ് ശതകോടീശ്വര പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഗൗതം അദാനി
ഫോബ്സ് മാഗസിൻ പുറത്തിറക്കിയ പട്ടികയിൽ അദാനി മൂന്നാം സ്ഥാനത്തേക്കാണ് തിരിച്ചെത്തിയത്
ഫോബ്സ് ശതകോടീശ്വര പട്ടികയില്‍ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി മൂന്നാം സ്ഥാനത്തേക്ക് .ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ വീണ്ടും പിന്തള്ളി . ഫോബ്സ് മാഗസിൻ പുറത്തിറക്കിയ പട്ടികയിൽ അദാനി മൂന്നാം സ്ഥാനത്തേക്കാണ് തിരിച്ചെത്തിയത്.
ഇന്ത്യൻ ഓഹരികൾ രണ്ടാഴ്ച തുടർച്ചയായി കുതിച്ചുയരുകയും വാൾസ്ട്രീറ്റ് ഓഹരികളെ മറികടക്കുകയും ചെയ്തതോടെ അദാനിയുടെ സമ്പത്തും വർധിച്ചു. ഇതോടെയാണ് മൂന്നാം സ്ഥാനത്തേക്ക് വീണ്ടും അദാനി എത്തിയത്.
തിങ്കളാഴ്ച അദാനിയുടെ സമ്പത്തിൽ 314 ദശലക്ഷം ഡോളറിന്റെ വർധനവുണ്ടായി. ഇതോടെ അദാനിയുടെ മൊത്തം സമ്പത്ത് 131.9 ബില്യൻ ഡോളറായി ഉയരുകയായിരുന്നു. 223.8 ബില്യൻ ഡോളർ സമ്പത്തുമായി ഇലോൺ മസ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ലുയി വിറ്റോൺ സ്ഥാപകൻ ബെർണാർഡ് അർണോൾട് ആണ് 156.5 ബില്യൻ ഡോളറുമായി രണ്ടാം സ്ഥാനത്തുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...