ന്യൂഡല്‍ഹി:  lock down നിലനില്‍ക്കെ  മദ്യവില്‍പ്പന ശാലകള്‍ തുറന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എം.പി ഗൗതം ഗംഭീര്‍ രംഗത്ത്...


COMMERCIAL BREAK
SCROLL TO CONTINUE READING

ജനങ്ങളുടെ ജീവനേക്കാള്‍ പ്രാധാന്യമുണ്ടോ മദ്യത്തിന്? ഡല്‍ഹിയിലെ ജനങ്ങളുടെ ജീവനേക്കാള്‍ പ്രാധാന്യം മദ്യത്തിനാണ് നല്‍കുന്നതെന്ന് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹി കൂടുതല്‍ മെച്ചപ്പെടല്‍ അര്‍ഹിക്കുന്നുവെന്ന ഹാഷ് ടാഗോടെയാണ് ഗംഭീര്‍  വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.


lock down മൂന്നാംഘട്ടത്തില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറക്കാമെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കിയത് ഡല്‍ഹിയിലടക്കം വലിയ ജനത്തിരക്കാണുണ്ടാക്കിയത്. കൂടാതെ, ഡല്‍ഹിയിലടക്കം 
വിവിധ സംസ്ഥാനങ്ങളിലെ മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ തിക്കും തിരക്കുമുണ്ടായി. കര്‍ണാടകത്തിലും ഛത്തീസ്ഗഢിലും ഡല്‍ഹിയിലും മദ്യക്കടകള്‍ക്ക് മുന്നില്‍ നീണ്ട നിര പ്രത്യക്ഷപ്പെട്ടത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സാമൂഹിക അകലം പാലിക്കണമെന്നുള്ള നിര്‍ദ്ദേശം  ജനങ്ങള്‍ അപ്പാടെ തള്ളിക്കളഞ്ഞിരുന്നു.


ഡല്‍ഹിയില്‍ പലയിടത്തും ജനങ്ങള്‍ തിങ്ങിക്കൂടി വന്‍ തിരക്കായതോടെ പോലീസെത്തി കടകള്‍ അടപ്പിച്ചു. എന്നിട്ടും നഗരപ്രാന്തങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഗൗതം ഗംഭീര്‍ ട്വീറ്റുമായി രംഗത്ത് വന്നത്.


കഴിഞ്ഞ ആഴ്ചയാണ് lock down രണ്ടാഴ്ച കൂടി നീട്ടുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. ഒപ്പം ചില ഇളവുകളും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. അതിലൊന്നായിരുന്നു മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുമതി. നിയന്ത്രണമേഖലകളല്ലാത്ത പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരുന്നത്. ആറടി സാമൂഹിക അകലം പാലിക്കണമെന്നും കടയില്‍ ഒരുസമയം അഞ്ചുപേരില്‍ കൂടുതല്‍ ഉണ്ടാകരുതെന്നും നിര്‍ദേശം നല്‍കിയിരുന്നു.