കർണ്ണാടക: കർണ്ണാടകയിൽ ഇഞ്ചിപാടങ്ങളിൽ വ്യാപക മോഷണം. കേരളത്തിലെ നൂറു കണക്കിന് കർഷകരാണ് ക‍ർണ്ണാടകയിലെത്തി ഇഞ്ചി കൃഷി ചെയ്യുന്നത്.വിളവെടുക്കാറായ ഇഞ്ചിപാടങ്ങളിൽ മോഷണം വ്യാപകമായതോടെ കടുത്ത ആശങ്കയിലാണ് മലയാളി കർഷകർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിരവധിയിടങ്ങളിലാണ്  മലയാളി കർഷകർ അടക്കം കൃഷി ചെയ്യുന്നത്.ലക്ഷങ്ങൾ പാട്ടം നൽകിയാണ് പലരും കൃഷി മുന്നോട്ട് കൊണ്ട് പോകുന്നതും.എന്നാൽ വിളവെടുക്കാറായ പാടങ്ങളിൽ ഇഞ്ചി മോഷണം വ്യാപകമായതോടെ കടുത്ത ആശങ്കയിലാണ് കർഷകർ.


നഞ്ചൻകോടിനടുത്ത് ഇഞ്ചിപാടത്ത് മലയാളി കർഷകൻറെ ഇഞ്ചി മോഷ്ടിക്കാൻ എത്തിയ മോഷ്ടാക്കളെ മലയാളി കർഷക കൂട്ടായ്മ്മ നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസേർസ് ഓർഗനൈസേഷൻറെ(എൻ എഫ് പി ഒ) വളണ്ടിയർമാരായ കർഷകർ  പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.പല ദിവസങ്ങളിലായി വിശാലമായ കൃഷിയിടങ്ങളുടെ പല ഭാഗത്തുനിന്നുമാണ് ഇവർ മോഷണം നടത്തിയിരുന്നത്.


ഹുൻസൂർ,ഗദിക പ്രദേശങ്ങങ്ങളിലും ഇഞ്ചി മോഷണം വ്യാപകമായിരിക്കുകയാണ്.മൈസൂരു ജില്ലയിൽ മാത്രം വിവിധ താലൂക്കുകളിലായി 15000-ലധികം ഏക്കർ പ്രദേശത്താണ് കേരളത്തിലെ കർഷകർ ഇഞ്ചിയുൾപ്പടെ വിവിധ കൃഷികൾ ചെയ്യുന്നത്.


വില വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മുന്നൂറിലധികം ചാക്ക് ഇഞ്ചിയാണ് മോഷണം പോയിട്ടുള്ളത്.പ്രദേശിക മോഷണ സംഘങ്ങളെ ഉപയോഗിച്ച് നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് ഇഞ്ചി മോഷണത്തിനു പിന്നിലെന്ന് എൻഎഫ് പി ഒ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എൻ എഫ് പി ഒയും കർഷകരും ബെലിഗിരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഒരു കിലോ ഇഞ്ചിക്ക വിപണി വില 200 മുതൽ 250 വരെയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.