ധൻബാദ്: ജാർഖണ്ഡിലെ ബിർസ മുണ്ട പാർക്കിന് സമീപം ഗ്ലൈഡർ വിമാനം തകർന്നുവീണു. രണ്ട് പേർക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന സ്വകാര്യ ജോയ്‌റൈഡ് ഗ്ലൈഡർ വിമാനമാണ് തകർന്ന് വീണത്. പൈലറ്റിനും 14 വയസുകാരനും ഗുരുതരമായി പരിക്കേറ്റു. കെട്ടിടത്തിൽ ഇടിച്ചാണ് ​ഗ്ലൈഡർ വിമാനം തകർന്ന് വീണത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബർവാഡ എയർസ്ട്രിപ്പിൽ നിന്ന് പറന്നുയർന്ന ഗ്ലൈഡർ വിമാനം സാങ്കേതിക തകരാർ കാരണം ധൻബാദ് നഗരത്തിന് മുകളിൽ വച്ച് നിയന്ത്രണം വിട്ട് ബിർസ മുണ്ട പാർക്കിന് സമീപമുള്ള നിലേഷ് കുമാറിന്റെ വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. എന്നാൽ കെട്ടിടത്തിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന തന്റെ രണ്ട് കുട്ടികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് നിലേഷ് കുമാർ പറഞ്ഞു.


ALSO READ: IndiGo passengers arrested: ദുബായ്-മുംബൈ ഇൻഡി​ഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; രണ്ട് യാത്രക്കാർ അറസ്റ്റിൽ


വൈകുന്നേരം 4.50 ഓടെ ബർവാഡ എയർസ്ട്രിപ്പിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ ജോയ്‌റൈഡ് ഗ്ലൈഡർ ഒരു കെട്ടിടത്തിന് മുകളിൽ വീണുവെന്നും ഈ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞുവെന്നും ബാർബദ്ദ പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ-ചേജ് ആശിഷ് കുമാർ യാദവ് പറഞ്ഞു. മാതൃസഹോദരന്റെ ധൻബാദിലെ വീട്ടിലെത്തിയ കുഷ് സിംഗ് (14) ആണ് പരിക്കേറ്റ യാത്രക്കാരനെന്ന് തിരിച്ചറിഞ്ഞു.


ബർവാഡ എയർസ്ട്രിപ്പിൽ നിന്ന് ഒരു സ്വകാര്യ ഏജൻസി നടത്തുന്ന ഗ്ലൈഡറിൽ പോയതായിരുന്നു കുട്ടി. പരിക്കേറ്റ കുട്ടിയെയും പൈലറ്റിനെയും അസർഫി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അപകട കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.